ഹോട്ടലിന് തീപിടിച്ചു

.തിരുരങ്ങാടി: ചെമ്മാട് തൃക്കുളം അമ്പലപ്പടിയിലെ ഓലഷെട്ടിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലിനാണ് തീപിടിച്ചത് , ഇന്ന് ഉച്ചക്ക് രണ്ടര മണിയോടെയാണ് സംഭവം.ഗ്യാസ് സിലിണ്ടർ പൊട്ടിതെറിച്ചാണ് തീ പടർന്നെന്നാണ് നാട്ടുകർ പറയുന്നത്.ഉച്ച സമയമായതിനാൽ ഊൺ കഴിച്ചിരിക്കുന്നവരും ജീവനക്കാരും ഉടനെ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവാഴി. തിരുരിൽ നിന്നും താനൂരിൽ നിന്നുമായി എത്തിയ മൂന്ന് യൂണിറ്റ് ഫയർഫോഴ്സുകൾ എത്തിയാണ് തീ അണച്ചത്, നാട്ടുകാരും തിരുരങ്ങാടി എസ്, ഐറഫിഖിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘവും സ്ഥലത്ത് എത്തി വേണ്ട സഹകരണങ്ങൾ നടത്തിയിരുന്നു, തീ പിടിത്ത കാരണം തിരൂരങ്ങാടിയിലും ചെമ്മാട്ടും മണിക്കുറുകളോളം കരണ്ടില്ലായിരുന്നു.സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇