വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു



**ഒതുക്കുങ്ങൽ: മുനമ്പത്ത് കാരി അഹമ്മദ് മാസ്റ്റർ സ്മാരക ഗ്രന്ഥശാല & വായന ശാല ആഭിമുഖ്യത്തിൽ കേരള പി എസ് സി യിൽ ആറു വർഷത്തെ സ്തുതിർഹമായ സേവനത്തിന് ശേഷം വിരമിച്ച മുസ്തഫ കടമ്പോട്ടിനേയും ഈ വർഷം കാർഷിക മേഖലയിൽ വ്യത്യസ്തമായ മികവിന് ഗ്രാമ പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുത്ത വരെയും മലപ്പുറം ജില്ലാ ലൈബ്രറി കൗൺസിൽ നടത്തിയ വായന മത്സരത്തിൽ പഞ്ചായത്ത് തലത്തിലുള്ള ജേതാക്കളേയും വനിതാ വായന മത്സരത്തിലെ ഗ്രന്ഥശാല തല ജേതാക്കളെയും ഗ്രന്ഥശാല പരിധിയിലെ എൽ എസ് എസ് യു എസ് എസ് ജേതാക്കളേയും ആദരിച്ചു. കടമ്പോട്ട് ഹംസ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ മുസ്തഫ മാസ്റ്റർ കടമ്പോട്ട് ഉദ്ഘാടനം ചെയ്തു. നൗഷാദ് കാരി, ശ്രീനിവാസൻ കൊടലിയിൽ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് മാലിന്യ മുക്ത പ്രതിജ്ഞ ചെയ്തു . ഫൗലാദ് കാരി സ്വാഗതവും സനൽ ചോലയിൽ നന്ദിയും പറഞ്ഞു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇