ലെഫ്റ്റനൻ്റ് ആയി വിരമിച്ച ഉണ്ണികൃഷ്ണൻ സാബിന് ജന്മനാടിൻ്റെ സ്വീകരണം

* മലപ്പുറം ജില്ലയിലെ താനൂരിനടുത്ത് പരിയാപുരം വില്ലേജിലെ മോര്യയിൽ നിന്നും 05 സെപ്റ്റംബർ 1995 ന് ഇന്ത്യൻ ആർമിയുടെ മദ്രാസ് എഞ്ചിനീയർസ് വിഭാഗത്തിൽ ചേർന്നു. പ്രാഥമിക സൈനിക പരിശീലത്തിന് ശേഷം 5 എഞ്ചിനീയർ റെജിമെന്റിൽ ചേർന്ന അദ്ദേഹം സുദീർഘമായ 28 വർഷത്തെ സൈനിക സേവനത്തിനിടയിൽ, OP Parakram, OP Rhino, OP Suraksha തുടങ്ങിയ സൈനിക ഓപറേഷനുകളിലും പങ്കെടുത്തു. ഇന്ത്യയിലെ വിവിധ സ്ഥലങ്ങൾക്ക് പുറമെ ഐക്യരാഷ്ട്രസഭയുടെ ശാന്തിസേനയിൽ സുഡാനിലും സേവനം ചെയ്തു.**സൈനിക സേവനത്തിൽ നിന്നും സുബേദാർ/ഹോണററി ലെഫ്റ്റനൻ്റ് ആയി വിരമിച്ച് കുടുംബസമേതം നാട്ടിലെത്തുന്ന ഉണ്ണികൃഷ്ണൻ സാബിന് 2023 ഒക്ടോബർ 3 ന് രാവിലെ 9 മണിക്ക് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ മുതൽ ജന്മ ഗ്രാമം വരെ മലപ്പുറം സൈനിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗംഭീര സ്വീകരണം ഒരുക്കുകയാണ്. ഒരിക്കലും തിരിച്ചു കിട്ടാത്ത തന്റെ യൗവനം രാജ്യത്തിന് വേണ്ടി സമർപ്പിച്ച സൈനികൻ ജന്മനാട്ടിലേക്ക് വരുമ്പോൾ അവരെ ആദരിക്കാൻ, ആശീർവദിക്കാൻ, അനുമോദിക്കാൻ എല്ലാ സൈനിക അർദ്ധസൈനിക സുഹൃത്തുക്കളെയും, രാജ്യസ്നേഹികളായ നാട്ടുകാരെയും സ്നേഹ പൂർവ്വം ക്ഷണിക്കുന്നു, സ്വാഗതം ചെയ്യുന്നു.*
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇