മന്ത്രിമാർക്കും നാഷണൽ ഹൈവേ അതോറിട്ടിക്കും നിവേദനം നൽകി.ഗ്രീൻ ഫീൽഡ് ഹൈവേ നിർമ്മാണം; ഇരകളോട് നീതി കാണിക്കണം. കേരള മുസ്‌ലിം ജമാഅത്ത്.

മലപ്പുറം: പാലക്കാട് കോഴിക്കോട് ഗ്രീൻ ഫീൽഡ് ഹൈവേക്കായി സ്വമേധയാ കിടപ്പാടം വിട്ടു നൽകുന്ന ഇരകളോട് നീതി കാണിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി . വീടും പുരയിടവും നഷ്ടപ്പെടുന്നവർക്ക് വിപണി വില നിശ്ചയിക്കുന്നതിലുള്ള ഗുരുതരമായ വീഴ്ച അടിയന്തിരമായി തിരുത്തണം. മലപ്പുറത്തും കോഴിക്കോടും വിവിധയിടങ്ങളിലുള്ള വിലവിത്യസം വളരെ വലുതാണ്. ഏറ്റവും ചെറിയ നടവഴി ഉൾപ്പെടെയുള്ളവയെല്ലാം പരിഗണിക്കണം. കരഭൂമിയെന്നോ വയലെന്നോ വേർ തിരിവില്ലാതെ നഷ്ടപ്പെടുന്നവർക്ക് നിരുപാധികം ആശ്വാസം നൽകണം. ഭാഗികമായി വീടുകളും സ്ഥാപനങ്ങളും മറ്റും പൊളിച്ചു മാറ്റുമ്പോഴും പൂർണ്ണമായും നഷ്ടപരിഹാരം ഉറപ്പാക്കണം. നാട്ടിലെ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ഇത്രയും കാലം കഠിനാധ്വാനം ചെയ്തുണ്ടാക്കിയ വസ്തുവകകെളെല്ലാം സസന്തോഷം വിട്ടുനൽകുന്നവരെ സർക്കാരും നാഷണൽ ഹൈവേ അതോറിറ്റിയും പ്രക്ഷോഭ വഴിയിലേക്ക് തള്ളിവിടരുതെന്ന് യോഗം അഭ്യർത്ഥിച്ചു. ഇതു സംബന്ധമായി പൊതുമരാമത്ത് മന്ത്രിക്കും , ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്മാനും ദേശീയാ പാത അതോറിട്ടിക്കും നിവേദനം നൽകി, പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു. സയ്യിദ് കെ.കെ.എസ് തങ്ങൾ പെരിന്തൽമണ്ണ, സയ്യിദ് സ്വലാഹുദ്ധിൻ ബുഖാരി, ഊരകം അബ്ദുറഹ്മാൻ സഖാഫി, സി.കെ.യു മൗലവി, വടശ്ശേരി ഹസൻ മുസ്ലിയാർ, പി.എസ്.കെ. ദാരിമി എടയൂർ, അലവിക്കുട്ടി ഫൈസി, മുഹമ്മദ് ഹാജി മുന്നിയൂർ, പി.കെ.മുഹമ്മദ് ബശീർ , എം.മുഹമ്മദ് പറവൂർ, കെ.പി. ജമാൽ കരുളായി, കെ.ടി. ത്വാഹിർ സഖാഫി, അലിയാർ കക്കാട് പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇