*സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് സ്റ്റേ ചെയ്ത് ഹൈക്കോടതി*

സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷൻ മസ്റ്ററിങ് സ്റ്റേ ചെയ്ത് ഹൈക്കോടതി. 25.04.2023 ൽ ഹൈക്കോടതിയുടെ ഇടക്കല ഉത്തരവിനെ തുടർന്ന് 02.04.2023 വരെ നിർത്തി വച്ചിരുന്ന മസ്റ്ററിങ് 12.05.2023 വരെ നിർത്തിവയ്ക്കാൻ ഹൈക്കോടതി വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചു. കേരളത്തിലെ CSC VLE കളുടെ കൂട്ടായ്മ നൽകിയ WPC 14491/2023 പരാതിയിൽ മേലാണ് വിധി.CSC VLE കുട്ടയ്മ ഉന്നയിച്ച പരാതിയിൽ വാദങ്ങൾക്ക് മതിയായ മറുപടി നൽക്കാൻ എതിർകക്ഷിക്കു കഴിയാഞ്ഞതിനെ തുടർന്നാണ് സ്റ്റേ നീട്ടിയത്. കേസ് വീണ്ടും 12.05.2023 പരിഗണിക്കും.അക്ഷയകേന്ദ്രങ്ങളെ സംരക്ഷിക്കാനാണു മസ്റ്ററിങ്, അക്ഷയകേന്ദ്രങ്ങൾക്ക് മാത്രം നൽകിയതെന്നാണ് പരാതിക്കാരുടെ അക്ഷേപം.2500 ൽ താഴെ വരുന്ന അക്ഷയകേന്ദ്രങ്ങളിലൂടെ മസ്റ്ററിങ് അനുമതി നൽകുക വഴി വയോജനങളുടെ ബുദ്ധിമുട്ടലുകളെ ബോധപൂർവം നിസാരവൽക്കരിക്കുകയാണ് സർക്കാർ. അക്ഷയ കേന്ദ്രങ്ങളിൽ മതിയായ ബിയോമേട്രിക് ഉപകരണങ്ങൾ ഇല്ലാത്തതും മസ്റ്ററിങ്ങിന് തടസം സൃഷ്ട്ടിക്കുന്നു.വയോജനങ്ങൾ സ്വന്തം ചിലവിൽ നടത്തേണ്ട മസ്റ്ററിങ്, ഒരു സേവനദാതാവിനെ മാത്രം ഏൽപ്പിക്കുകവഴി വ്യക്തി സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിൻ മേലാണ് കരിനിഴൽ വീഴ്ത്തിയിരിക്കുന്നത്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇