കനത്ത മഴ, നന്നമ്പ്രയിലും തിരൂരങ്ങാടിയിലും നിരവധി നെൽ കൃഷി വെള്ളത്തിൽ
തിരൂരങ്ങാടി ; നന്നമ്പ്ര പഞ്ചായത്ത് ,തിരുരങ്ങാടി നഗരസഭ എന്നീ പരിധിയിൽ വരുന്ന കർഷകർക്ക് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഉണ്ടായ കാറ്റിലും മഴയിലും വലിയ കൃഷി നാശ നഷ്‌ടം.
ഏക്കറകണക്കിന്ന് നെൽകൃഷിക്കുള്ള ഞാർ നശിച്ചതായും അത് പോലെ ഇരുന്നൂറ്റി അൻപതോളം ഏക്റ്റർ
കതിരിട്ട നെൽകൃഷിയും വീണുകിടക്കുന്നതായി കാണപ്പെട്ടു ,ഇവ കാരണം ചെറുമുക്ക് വെഞ്ചാലി പാട ശേഖരം ,കക്കാട്,ചറുപ്പുറത്തായം പാടശേഖരം എന്നീഭാഗങ്ങളിലെ കർഷകരുടെ നെൽക്കൃഷിയാണ് നഷ്ട്ടം സംഭവിച്ചിട്ടുള്ളത് , കാലം തെറ്റി വരുന്ന മഴ കർഷകർക്ക് വലിയ ഒരു നഷ്ട്ടമാണ് വന്നിട്ടുള്ളത് ,ഇവിടെ വെള്ളം അടഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ അടഞ്ഞു കിടക്കുന്നതിനാൽ ഞാറും മറ്റും കുടി കിടക്കുന്നതിനാൽ വലിയ നഷ്ട്ടത്തിൻ്റെ വക്കിലാണ് കർഷകർ , കഴിഞ്ഞ ഒരുമാസം മുൻപ് നട്ട ഞാറും കതിര് ഇട്ട നെല്ലും നശിച്ചതിൽ പെടും , ഞാർ നട്ട് പതിനഞ്ചു ദിവസം കഴിഞ്ഞു ഇൻഷുർ ചെയ്ത കർഷകരാണ് ഇവിടത്തെ മുഴുവൻ കര്ഷകര് ,ഇന്നലെ നന്നമ്പ്രയുടെയും തിരുരങ്ങാടിയിലെയും ചാർജുള്ള കൃഷി ഓഫിസർ ആരുണി വെള്ളം കയറിയ സ്ഥലം പരിശോധന നടത്തി , കൃഷി ഓഫീസർക്ക് പുറമെ എ കെ മരക്കാരുട്ടി ,കൊളക്കാടൻ ഷമീജ്,ചോലയിൽ ഹംസ,ഈ പി അശ്‌റഫ്,മുസ്തഫ ചെറുമുക്ക് ,കാരാടൻ ആലിക്കുട്ടി തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു ,,
മണ്ണട്ടം പാറയിൽ ഷെട്ടർ തുറന്ന് വെള്ളം ഒഴിവാക്കണം
മഴ കാരണം വയലിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ മണ്ണട്ടം പാറ ഷെട്ടർ തുറക്കുവാനായി ഇവിടെത്തെ കർഷകരും കൃഷി വകുപ്പും നിരന്തരം ആവശ്യ പെട്ടിട്ടും തുറക്കാത്തതിനാൽ തിരുരങ്ങാടി തഹൽ സീതാർ ഇടവെട്ടത്തിനെ തുടർന്ന് ഷെട്ടാർ തുറക്കുകയും അതിന്നു ശേഷം വെള്ളം കുറയുകയും ചെയ്തിരുന്നു ,കഴിഞ്ഞദിവസം മഴ വീണ്ടും വരുകയും ചെയ്തു ,ഇവിടെത്തെ കർഷകരുടെ ആവശ്യം മണ്ണട്ടം പാറയിൽ ഇനി ഇതുപോലെ ആവർത്തിക്കാതെ ഇരിക്കാൻ സ്ഥിരം സംവിദാനം ഒരുക്കുകയും വെള്ളം വേഗത്തിൽ ഒഴുകി പോകുവാനുള്ള സംവിദാനം ഒരുക്കയും ചെയ്യണമെന്നാണ് നന്നമ്പ്ര തിരുരങ്ങാടി കർഷകരുടെ ഏറെക്കാലത്തെ ആവശ്യം ,