ഹെൽത്തി കിഡ്സ് പദ്ധതി സംസ്ഥാന തലത്തിൽ തുടക്കമായി

താനൂർ : പ്രൈമറി വിദ്യാർത്ഥികൾക്കുള്ള സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പരിപോഷണ പരിപാടിയായ ഹെൽത്തി കിഡ്സ് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം താനൂർ ശോഭ  ജി എൽ പി സ്കൂളിൽ വച്ച് നടന്നു. പ്രൈമറിതലം മുതൽ തന്നെ കായിക ഭാഷയുടെ ആദ്യ അക്ഷരങ്ങൾ കുട്ടികളിൽ കുറിക്കുക എന്ന ലക്ഷ്യമാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. സാംസ്കാരികവും ഭൂമിശാസ്ത്രപരമായ വൈവിധ്യമുള്ള വിദ്യാർത്ഥി സമൂഹത്തിന്റെ ആരോഗ്യഭാവി കൃത്യതയോടെ നടത്തുന്ന തരത്തിൽ കുട്ടിയുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികസനത്തിന് മുൻഗണന നൽകുന്ന ആരോഗ്യ വിദ്യാഭ്യാസമാണ് ഇതിലൂടെ പ്രാവർത്തികമാക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കായിക, ഹജ്ജ് വകഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു. ചടങ്ങിൽ താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മല്ലിക ടീച്ചർ അധ്യക്ഷത വഹിച്ചു. പദ്ധതി വിശദീകരണം ഡോക്ടർ കെ ജയകുമാർ നടത്തി. താനൂർ നഗരസഭ കൗൺസിലർമാരായ ഈ കുമാരി, പി ടി അക്ബർ, റൂബി ഫൗസി, രുക്മിണി സുന്ദരൻ, സുചിത്ര സന്തോഷ്, ആരിഫ സലിം, കൂടാതെ വിദ്യാഭ്യാസ ഡയറക്ടർ കെ പി രമേഷ് കുമാർ,  ബ്ലോക്ക് പ്രോജക്റ്റ് കോ-ഓർഡിനേറ്റർ കെ.കുഞ്ഞികൃഷ്ണൻ, തിരൂർ അർബൻ  കോപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ഇ. ജയൻ,  മലബാർ ദേവസ്വം ബോർഡ് എരിയ പ്രസിഡണ്ട് ബേബി ശങ്കർ, കെ ജയചന്ദ്രൻ മാസ്റ്റർ, എ പി സുബ്രഹ്മണ്യൻ, പി ടി ബാവ, മേപ്പുറത്ത് ഹംസു, സിദ്ദീഖ് കാരാട്, എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാന അധ്യാപിക എ റസിയ സ്വാഗതവും പി.ടി.എ.പ്രസിഡണ്ട് സുനീർ ബാബു നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇