ആരോഗ്യ മന്ത്രി വീണാ ജോർജ് ഇന്ന് മലപ്പുറം ജില്ലയിൽ .തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ 7 മണിക്ക് സന്ദർശനം

.തിരൂരങ്ങാടി: ‘ആര്‍ദ്രം ആരോഗ്യം’ പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഇന്ന് (ഒക്‌ടോബര്‍ 20 വെള്ളി) മലപ്പുറം ജില്ലയിലെ ആശുപത്രികൾ സന്ദർശിക്കും.എം.എല്‍.എ.മാരുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടാകും.കഴിഞ്ഞ ഒന്‍പതാം തീയതിയാണ് ആര്‍ദ്രം ആരോഗ്യം പരിപാടി ആരംഭിച്ചത്.കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി, വയനാട് ജില്ലകളിലെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളും മന്ത്രി സന്ദര്‍ശിച്ചിരുന്നു. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ഒന്നാംഘട്ട സന്ദര്‍ശനം നടത്തി. ജീവനക്കാരുമായും രോഗികളുമായും പൊതുജനങ്ങളുമായും ജനപ്രതിനിധികളുമായും നേരിട്ട് ആശയവിനിമയം നടത്തി സത്വര നടപടികള്‍ സ്വീകരിക്കാന്‍ സന്ദര്‍ശനത്തിലൂടെ സാധിച്ചു.ആശുപത്രികളില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താനും പോരായ്മകള്‍ പരിഹരിച്ച് സമയബന്ധിതമായി നടപടി സ്വീകരിക്കാനുമാണ് സംസ്ഥാനത്തെ എല്ലാ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളും മന്ത്രി നേരിട്ട് സന്ദര്‍ശിക്കുന്നത്.രാവിലെ 8 മണിക്ക് കൊണ്ടോട്ടി താലൂക്ക് ആശുപത്രിയിലാണ് മന്ത്രിയുടെ ആദ്യ സന്ദർശനം. തുടർന്ന് അരീക്കോട് താലൂക്ക് ആശുപത്രി, നിലമ്പൂർ ജില്ലാ ആശുപത്രി, വണ്ടൂർ താലൂക്ക് ആശുപത്രി, പെരിന്തൽമണ്ണ ജില്ലാ ആശുപത്രി, മലപ്പുറം താലൂക്ക് ആശുപത്രി, കുറ്റിപ്പുറം താലൂക്ക് ആശുപത്രി, പൊന്നാനി താലൂക്ക് ആശുപ്രത്രി, പൊന്നാനി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, തിരൂർ ജില്ലാ ആശുപത്രി എന്നിവ സദർശിച്ച് വൈകുന്നേരം 7 മണിക്ക് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സന്ദർശനം സമാപിക്കും.വിവിധ ആശുപത്രികൾ സന്ദർശിക്കുന്ന മന്ത്രിക്ക് മുന്നിൽ നിരവധി ആവശ്യങ്ങളാണ് കാത്തിരിക്കുന്നത്.ജില്ലയിലെ ഏക ഡിസ്ട്രിക് ഏർലി ഇന്റർവെൻഷൻ സെന്റർ ( DEIC) ആയി പ്രവർത്തിക്കുന്ന തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ DEIC യിലെ സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.ജനന വൈകല്യം, ബാല്യകാല അസുഖങ്ങൾ, ന്യൂനതകൾ, വളർച്ചയിലെ താമസവും വൈകല്യങ്ങളുമടക്കം മുപ്പതോളം വിഭാഗങ്ങളിലായി എല്ലാ അസുഖങ്ങളും ഏറ്റവും നേരത്തെ കണ്ടെത്തുകയും ചികിൽസ ഉറപ്പ് വരുത്തുകയും ചെയ്യുന്ന ജില്ലയിലെ ഏക സെന്ററാണ് തിരൂരങ്ങാടിയിലേത്. ഒക്യുപേഷൻ തെറാപ്പി അടക്കമുള്ള തെറാപ്പികൾ ഇവിടെ ലഭ്യമല്ലാത്തത് കൊണ്ട് പല ഭിന്നശേഷി കുട്ടികളും അന്യ സംസ്ഥാനങ്ങളിലെ ചികിൽസയെയാണ് ആശ്രയിക്കുന്നത്.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇