ആരോഗ്യ മേഖലയിൽ ജനകീയ ഇടപെടൽ നടത്തും
.താനൂർ : ആരോഗ്യ മേഖലയിൽ ജനകീയ ഇടപെടലുകൾ നടത്തി ന്യൂതന പദ്ധതി പദ്ധതികൾ ആവിഷ്കരിക്കാൻതാനാളൂരിൽ നടന്ന ആരോഗ്യ സഭയിൽതിരുമാനമായി.നവകേരള സദസ്സുമായി ബന്ധപ്പെട്ട് താനാളൂർ ഗ്രാമപഞ്ചായത്താണ് ആരോഗ്യസഭ സംഘടിപ്പിച്ചത്.താനാളൂർ പഞ്ചായത്ത് സാംസകാരിക നിലയത്തിൽ നടന്ന പരിപാടി പ്രസിഡണ്ട് കെ എം മല്ലിക ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അബ്ദുറസാക്ക് അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ.കെ.പ്രതിഭ മുഖ്യപ്രഭാഷണം നടത്തിസ്ഥിരം സമിതി അധ്യക്ഷന്മാരായകെ വി സിനി, അമീറ കുനിയിൽ, ക പി സതീശൻ ,സെക്രട്ടറി ഒ കെ പ്രേമരാജൻ,ആശുപത്രി വികസന സമിതി അംഗങ്ങളായ മുജീബ് താനാളൂർ,പി.പി.എം ബഷീർ, സുലൈമാൻ അരിക്കാട്,ഹെൽത്ത് ഇൻസ്പെക്ടർകോശി തമ്പി ,ജെ.എച്ച്.ഐ ബഞ്ചമിൻ .എന്നിവർ സംസാരിച്ചുഹെൽത്ത് ഇൻസ്പെക്ടർമാർ,, പബ്ലിക് ഹെൽത്ത് നഴ്സുമാർ ,താനാളൂർ ഡയാലിസിസ് സെൻ്റർ ഭാരവാഹികൾ, കുടുംബശ്രീ ആരോഗ്യ വളണ്ടിയർമാർ തുടങ്ങി നിരവധി പേർ സഭയിൽ പങ്കെടുത്തു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
ഫോട്ടോ അടിക്കുറിപ്പ്താനാളൂർ ഗ്രാമ പഞ്ചായത്ത്ആരോഗ്യ സഭപ്രസിഡണ്ട് കെ.എം മല്ലികഉദ്ഘാടനം ചെയ്യുന്നു