ഹരിയാന കായികമന്ത്രി സന്ദീപ് സിംഗ് രാജിവച്ചു

ഹരിയാന കായിക മന്ത്രി സന്ദീപ് സിംഗ് രാജിവച്ചു. ലൈംഗിക പീഡന പരാതിയിൽ കേസെടുത്തതിനെ തുടർന്നാണ് രാജി. പുതുവത്സര തലേന്ന് ചണ്ഡീഗഢിലെ സെക്ടർ 26 പൊലീസ് സ്റ്റേഷനിൽ സെക്ഷൻ-354, 354 എ, 354 ബി, 342, 506 ഐപിസി പ്രകാരമാണ് കേസെടുത്തത്.2022 ജൂലൈ ഒന്നിനാണ് പീഡനം നടന്നതെന്ന് വനിതാ കോച്ച് പൊലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നു. മന്ത്രി തന്നെ ചണ്ഡീഗഡിലെ വസതിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് ജൂനിയർ കോച്ചിന്റെ പരാതി. ഡോക്യുമെന്റ് വെരിഫിക്കേഷന്റെ പേരിലാണ് മന്ത്രി വിളിപ്പിച്ചതെന്നും യുവതി ആരോപിക്കുന്നു. ഏതാനും മാസങ്ങൾക്കുമുമ്പ് താൻ പഞ്ച്കുളയിൽ കായികവകുപ്പിൽ പരിശീലകനായി ചേർന്നെങ്കിലും മന്ത്രി ഇടപെട്ട് ജജ്ജാറിലേക്ക് മാറ്റുകയായിരുന്നുവെന്ന് കോച്ച് പറഞ്ഞു.

Comments are closed.