കരുതലിന്റെ കൈത്താങ്ങ് ഇനി മുനീറിലേക്കും

ഭിന്നശേഷിക്കരനായ ചുള്ളിപ്പാറ സ്വദേശി സിറാജുൽ മുനീറിന്റെ രണ്ട് വൃക്കകളും തകരാറിലാണ്. നാല് വർഷത്തോളമായി ചികിത്സ തുടങ്ങിയിട്ട്. കഴിഞ്ഞ നാലു വർഷമായി ഡയാലിസിസ് ചെയ്യുകയാണ്. ചികിത്സാ ചെലവിന് ധനസഹായം ലഭിക്കുന്നതിനായാണ് മുനീറിന്റെ കുടുംബം അദാലത്ത് വേദിയിൽ എത്തിയത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു തുടക്കത്തിൽ ഡയാലിസിസ് ചെയ്തിരുന്നത്. എന്നാൽ ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് ചെയ്യാനുള്ള ചെലവ് കൂടിയതിനാൽ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറുകയായിരുന്നു. മാതാപിതാക്കളും ഭാര്യയും ഒരു മകളുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണി ഓട്ടോ ഡ്രൈവറായ മുനീറിന്റെ പിതാവ് കുഞ്ഞുമൊയ്തീൻ ആണ്. മുനീറിന്റെ പരാതി പരിഹരിക്കാൻ വേണ്ട തുടർനടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കുമെന്ന് മന്ത്രി വി അബ്ദുറഹിമാൻ ഉറപ്പുനൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇