ഹജ്ജ് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയായി.

മലപ്പുറം ജില്ലയിൽ നിന്ന് സർക്കാർ ക്വാട്ടയിൽ ഈ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള പ്രതിരോധ കുത്തിവെപ്പ് പൂർത്തിയായി.രണ്ട് ദിവസങ്ങളിലായി ജില്ലയിലെ വിവിധ ഗവ:താലൂക്ക് ആശുപത്രികളിൽ വെച്ച് നടന്ന പ്രതിരോധ കുത്തിവെപ്പിൽ 3675 പേരാണ് കുത്തിവെപ്പ് എടുത്തത്.ഇതിൽ 370 പേർ 70 വയസ്സിന് മുകളിൽ ഉള്ളവരാണ്.70 വയസ്സിന് മുകളിലുള്ളവർക്ക് തുള്ളി മരുന്ന് കൂടാതെ രണ്ട് തരം കുത്തിവെപ്പുകളും 70 വയസ്സിന് താഴെയുള്ളവർക്ക് തുള്ളി മരുന്ന് കൂടാതെ ഒരു കുത്തിവെപ്പുമാണ് നൽകിയിട്ടുള്ളത്.തിരൂരങ്ങാടി,വേങ്ങര മണ്ഡലങ്ങളിലുള്ളവർക്കുള്ള പ്രതിരോധ കുത്തിവെപ്പ് തിരൂരങ്ങാടി ഗവ:താലൂക്ക് ആശുപത്രിയിൽ വെച്ച് നടന്നു.താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ:പ്രഭുദാസിന്റെ നേത്രത്വത്തിൽ നടന്ന പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കിഷോർ, ജലീൽ,അജിത,ഉമേഷ് ലാൽ,ജെ.പി.എച്ച്.എൻ മാരായ അഞ്ജലി കൃഷ്ണ,ഹാജറ യൂസുഫ്,സൂര്യ,ഹജ്ജ് ട്രൈനർമാരായ പി.പി.എം.മുസ്ഥഫ,ഷംസു,അബ്ദുള്ള മാസ്റ്റർ,വേങ്ങര പോലീസ് എ.എസ്.ഐ.മുജീബ് റഹ്മാൻ,അഷ്റഫ് കളത്തിങ്ങൽ പാറ,ബാബു ചെമ്മാട്,സഹ്‌ല വള്ളിക്കുന്ന്,ആശാ വർക്കർമാരായ ജൂലി,സിന്ധു,ശ്രീജ,ഖൈറുന്നീസ,ട്രോമാ കെയർ വളണ്ടിയർമാർ,ആക്സിഡൻറ് റെസ്ക്യൂ വളണ്ടിയർമാർ എന്നിവർ നേത്രത്വം നൽകി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

.റിപ്പോർട്ട്: അഷ്റഫ് കളത്തിങ്ങൽ പാറ.