*ഹജ്ജ് യാത്രാനിരക്ക് നിശ്ചയിച്ചു

ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള യാത്രാനിരക്ക് നിശ്ചയിച്ചു. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് 3,53,313 രൂപയും കൊച്ചിയില്‍ നിന്ന് 3,53,967 രൂപയും കണ്ണൂരില്‍ നിന്ന് 3,55,506 രൂപയും ആണ് നിരക്ക്. ഈ മാസം 15 ആണ് അവസാന തിയതി. നേരത്തെ അടച്ച രണ്ട് ഗഡു തുകയായ 2,51,800 രൂപയ്ക്കു പുറമേ ബാക്കിയുള്ള യാത്രാനിരക്കാണ് ഇനി തീര്‍ഥാടകര്‍ അടയ്ക്കേണ്ടത്. കോഴിക്കോട് 1,01,513 രൂപ, കൊച്ചി 1,02,167 രൂപ, കണ്ണൂര്‍ 1,03,706 രൂപ ആണ് അധികമടയ്ക്കേണ്ടത്. ഇപ്പോള്‍ പ്രഖ്യാപിച്ച തുക താൽകാലികമാണെന്നും ആവശ്യമെങ്കില്‍ 10 ശതമാനം മാറ്റത്തിന് വിധേയമായിരിക്കുമെന്നും അറിയിപ്പുണ്ട്. ബലികര്‍മ്മത്തിന് കൂപ്പണ്‍ ആവശ്യപ്പെട്ടവര്‍ 16,344 രൂപകൂടി അധികം അടയ്ക്കണം.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇