ജീവി എച്ച്എസ്എസ് ചെട്ടിയാം കിണർ എട്ടാമത് ജൂനിയർ റെഡ് ക്രോസ് സ്കാഫിങ് സെറിമണി ഉദ്ഘാടനം ചെയ്തു

ആരോഗ്യ, പരിസ്ഥിതി സേവന പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം ഉറപ്പു വരുത്തി പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്ന ചെട്ടിയാൻ കിണർ ഗവ: ഹൈസ്കൂൾ ജൂനിയർ റെഡ്ക്രോസി ൻ്റെ എട്ടാമത് സ്കാർഫിംഗ് സെറിമണി ഉദ്ഘാടനം ക്ലാരി റാപിഡ് റെസ്പോൺസ് & റെസ്ക്യൂ ഫോഴ്സ് ഇൻസ്പെക്ടർ പി എം സുധീർ ദാസ് നിർവ്വഹിച്ചു. ചടങ്ങിൽ സഹപാഠിക്കൊരു കൈതാങ്ങ് പദ്ധതി യുടെ ഭാഗമായി ഭവന നിർമ്മാണത്തിന് വേണ്ടി കാഡറ്റുകൾ സ്വരൂപിച്ച തുക ജില്ലാ പഞ്ചായത്ത് മെംബർ യാസ്മിൻ അരിമ്പ്ര കൈമാറി, മികച്ച പ്രവർത്തനം കാഴ്ചവെച്ച കാ ഡറ്റുകൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പി.ടി എ പ്രസിഡൻ്റ് എം.സി അബ്ദുൽ മാലിക് ,എസ്. എം.സി വൈസ് ചെയർമാൻ സനീർ പൂഴിത്തറ, ജൂനിയർ റെഡ്ഗ്രോസ് കൗൺസിലർ അസൈനാർ എടരിക്കോട് ,എസ്.ആർജി കൺവീനർ ശിഹാബുദ്ദീൻ കാവപ്പുര എന്നിവർ സംബന്ധിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെംബർ യാസ്മിൻ അരിമ്പ്ര അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ പ്രസാദ്.പി സ്വാഗതവും ജൂനിയർ റെഡ് ക്രോസ് ഡെപ്യൂട്ടി കൗൺസിലർ റസീന എം നന്ദിയും പറഞ്ഞു.

Comments are closed.