വഴികാട്ടി എഡിഷൻ -2വിദ്യാർത്ഥികൾക്ക് ദ്വിദിന അവധിക്കാല പരിശീലനവുമായി താനൂർ നഗരസഭ കൗൺസിലർ

താനൂർ : വിദ്യാർത്ഥികൾക്ക് ദ്വിദിന അവധിക്കാല പരിശീലനവുമായി താനൂർ നഗരസഭ കൗൺസിലർ. ഏഴാം ഡിവിഷൻ കൗൺസിലർ റഷീദ് മോര്യയാണ് വിദ്യാർഥികൾക്ക്‌ വേണ്ടി വഴികാട്ടി എഡിഷൻ-2 എന്ന പേരിൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഇത് രണ്ടാം തവണയാണ് കൗൺസിലർ കുട്ടികൾക്കായി അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷവും അവധിക്കാല പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഓൺലൈൻ വഴിയാണ് ക്യാമ്പിൽ പങ്കെടുക്കേണ്ട മുഴുവൻ കുട്ടികളും രജിസ്ട്രേഷൻ പൂർത്തീകരിച്ചത്. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കാണ് ക്യാമ്പിലേക്ക് പ്രവേശനം. അടുത്ത ബുധൻ, വ്യാഴം ദിവസങ്ങളിൽ മോര്യ എസ്. എൻ. മദ്രസ ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിശീലനം ഉച്ചക്ക് 1 മണിക്ക് അവസാനിക്കും. എസ്.എസ്.എ മുൻ ജില്ലാ പ്രൊജക്ട് ഓഫീസർ ഡോ. ടി. മുജീബ് റഹ്മാൻ വഴികാട്ടി എഡിഷൻ – 2 ഉദ്ഘാടനം ചെയ്യും. പ്രമുഖ മോട്ടിവേഷൻ സ്പീക്കർ അനിൽ പരപ്പനങ്ങാടി പരിശീലനത്തിന് നേതൃത്വം നൽകും. വഴികാട്ടി ക്യാമ്പ് കുട്ടികൾക്ക് ഏറെ പ്രയോജനകരമാണെന്നും വിദ്യാഭ്യാസ തുടർപ്രവർത്തനങ്ങൾ ശക്തമാക്കുമെന്നും കൗൺസിലർ റഷീദ് മോര്യ അറിയിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇