ഗ്രാമയാത്രക്ക് വെന്നിയൂരില്‍ ഉജ്ജ്വല സ്വീകരണം പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതിയില്‍ കെ.എസ്.ഇ.ബി അനാസ്ഥ അവസാനിപ്പിക്കണം: മുസ്്‌ലിം യൂത്ത്‌ലീഗ്

തിരൂരങ്ങാടി: പഞ്ചായത്ത്, മുന്‍സിപ്പല്‍ ഭരണ സമിതികളുടെ വാർഷിക പദ്ധതി നടപ്പിലാക്കുന്നതില്‍ കെ.എസ്.ഇ.ബി കാണിക്കുന്ന അനാസ്ഥ അവനാസിപ്പിക്കണമെന്ന് തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് ആവശ്യപ്പെട്ടു. വെന്നിയൂരിലെ ഗ്രാമയാത്ര സംഗമത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് യൂത്ത്‌ലീഗിന്റെ ഈ ആവശ്യം. കെ.എസ്.ഇ.ബിയുടെ വെന്നിയൂര്‍ ഡിവിഷന്‍ ഓഫീസിന് കീഴില്‍ പരപ്പനങ്ങാടി, തിരൂരങ്ങാടി മുന്‍സിപ്പാലിറ്റി, നന്നമ്പ്ര, തെന്നല, പെരുമണ്ണ ക്ലാരി, എടരിക്കോട് പഞ്ചായത്തുകളുടെ 2022-ലെ വര്‍ക്കുകള്‍ പോലും ഇത് വരെ കെഎസ്.ഇ.ബി പൂര്‍ത്തിയാക്കിയിട്ടില്ല. ലക്ഷക്കണക്കിന് രൂപ കെ.എസ്.ഇ.ബിയിലേക്ക് അടച്ചു കാത്തിരിക്കുകയാണ് ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും. വിവിധ പ്രദേശങ്ങളിലെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനും പ്രദേശത്തെ സ്ട്രീറ്റ് ലൈന്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ പരിഹരിക്കുന്നതിനുമായാണ് പലരും വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പദ്ധതി തെയ്യാറാക്കിയത്. കമ്പി ലഭിക്കുന്നില്ലെന്ന കാരണം പറഞ്ഞ് വര്‍ഷങ്ങളായി പദ്ധതി നടക്കാതെ പോകുകയാണ്. കെഎസ്.ഇ.ബിയുടെ ഈ അനാസ്ഥ അടിയന്തിരമായി അവസാനിപ്പിക്കണമെന്നും ഇല്ലെങ്കില്‍ ശ്ക്തമായ പ്രക്ഷോഭത്തിന് യൂത്ത്‌ലീഗ് നേതൃത്വം നല്‍കുമെന്നും യൂത്ത്‌ലീഗ് ഗ്രാമയാത്രയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞു. റിയാദ് കെ.എം.സി.സി നേതാവ് ഉസ്മാനലി പാലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു. സാദിഖ് ഒള്ളക്കന്‍ അധ്യക്ഷനായി. വെന്നിയൂരിലെ വിവിധ ഡിവിഷനുകളുടെ അവലോകനത്തിന് അനീസ് കൂരിയാടന്‍, മമ്മുട്ടി തൈക്കാടന്‍, സി.എച്ച് അബൂബക്കര്‍ സിദ്ധീഖ്, കെ മുഈനുല്‍ ഇസ്്‌ലാം നേതൃത്വം നല്‍കി. ചര്‍ച്ചകള്‍ക്ക് യൂത്ത്‌ലീഗ് മണ്ഡലം പ്രസിഡന്റ് യു.എ റസാഖ് മറുപടി നല്‍കി. ഉസ്മാന്‍ കാച്ചടി പ്രമേയ പ്രഭാഷണവും ജില്ലാ സെക്രട്ടറി ഷരീഫ് വടക്കയില്‍ ആമുഖ ഭാഷണവും നടത്തി. ചടങ്ങില്‍ സാക്ഷി സാഹിത്യ എക്‌സലന്‍സ് അവാര്‍ഡ് ജേതാവും മന്ദാരം ഡയറക്ടറും എഴുത്തുകാരനുമായ റഷീദ് വെന്നിയൂരിനെ ടൗണ്‍ മുസ്്‌ലിംലീഗ് കമ്മിറ്റിയുടെ ഉപഹാരം മണ്ഡലം മുസ്്‌ലിംലീഗ് സെക്രട്ടറി യു.കെ മുസ്തഫ മാ്സ്റ്റര്‍ കൈമാറി. അയ്യൂബ് തലാപ്പില്‍, മുസ്തഫ കളത്തിങ്ങല്‍, ജാസിം പറമ്പില്‍, സി.പി നാസര്‍, പി.കെ റബീഉദ്ദീന്‍, വി.പി അഫ്‌സല്‍ പ്രസംഗിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഫോട്ടോ.തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി നടത്തുന്ന ഗ്രാമയാത്രയുടെ വെന്നിയൂരിലെ സംഗമം റിയാദ് കെ.എം.സി.സി നേതാവ് ഉസ്മാനലി പാലത്തിങ്ങല്‍ നിര്‍വ്വഹിക്കുന്നു.