ക്ഷേമ ബോർഡുകളെ തകർക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്തിരിയണം :- ബി എംഎസ് താനൂർ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

: കേരളത്തിലെ ക്ഷേമ ബോർഡുകളെ തകർക്കുന്ന രീതിയിലുള്ള സർക്കാരിന്റെ നയസമീപനത്തിൽ നിന്നും പിന്തിരിയണമെന്ന് ബിഎംഎസ് സംസ്ഥാ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ പറഞ്ഞു,താനൂർ പൂരപ്പറമ്പ് ഓഡിറ്റോറിയത്തിൽ നടന്ന ബി എം എസ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം,അടുത്ത കാലത്തായി മോട്ടോർ ക്ഷേമനിധിയിൽ നിന്നും ആയിരത്തി ഇരുന്നൂറ് കോടി രൂപ സർക്കാരിന്റെ ദൈനംദിന ചിലവിലേക്ക് വകമാറ്റാനുള്ള നടപടി നിർത്തിവെയ്ക്കണമെന്നും, അസംഘടിത മേഖലയിലെ തൊഴിലാളി ക്ഷേമത്തിനുള്ള പദ്ധതികൾ കാലാനുശ്രിതമായി പരിഹരിക്കേണ്ടതാണന്ന് അദ്ദേഹം പറഞ്ഞു,മലപ്പുറം ജില്ലയുടെ തൊഴിൽ മേഖലയിലെ മരവിപ്പ് സർക്കാറിന്റെ നയസമീപനത്തിന്റെ ഫലമാണന്നും അദ്ദേഹം കുറ്റപ്പെടുത്തി,സമ്മേളനത്തിൽ ജില്ലാ പ്രസിഡണ്ട് വി.ചന്ദ്രൻ അധ്യക്ഷനായി. ബി എം എസ് സംസ്ഥാന ജനറൽ സെക്രട്ടറി ജികെ അജിത്ത് മുഖ്യപ്രഭാഷണം നടത്തി, സംസ്ഥാന സെക്രട്ടറി സിബി വർഗീസ്, സംസ്ഥാന ട്രഷറർ സി ബാലചന്ദ്രൻ , രാഷ്ട്രീയ സ്വയം സേവക സംഘം ജില്ലാ സഹകാര്യവാഹ് പി. മനോജ് പ്രസംഗിച്ചു. സംസ്ഥാന സംഘടന സെക്രട്ടറി മഹേഷ് .കെ സമാപന പ്രസംഗം നടത്തി , കെ. വിശ്വനാഥൻ സ്വാഗതവും, ജില്ലാ സെക്രട്ടറി എൽ.സതീഷ് നന്ദിയും പറഞ്ഞു. ട്രഷറർ പ്രദീപ് പാപ്പന്നൂർ എന്നിവരടങ്ങുന്ന 15 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.ഫോട്ടോ:താനൂർ പൂരപ്പറമ്പ് ഓഡിറ്റോറിയത്തിൽ നടന്ന ബി എം എസ് ജില്ലാ സമ്മേളനം ബി എം എസ് സംസ്ഥാന പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു,

റിപ്പോർട്ട് ബാബു വടക്കേ യിൽ

+91 93491 88855