സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥ അപകടങ്ങൾ വിളിച്ചു വരുത്തുന്നു. പ്രവാസി ലീഗ്

തിരുരങ്ങാടി :സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥയും , ബോട്ടുടമകളുടെ നിയമ ലംഘനവും പണക്കൊതിയുമാണ് ആപത്തുകൾ വിളിച്ചു വരുത്തുന്നതെന്ന് പ്രവാസി ലീഗ് ആരോ പിച്ചു. കുറ്റവാളികളുടെ പേരിൽ ഒരു കേസ് കൊണ്ട് മാത്രം പ്രശനം തീരുന്നില്ല. ഇത്തരം ആളുകളളുടെ സ്വത്തുക്കളടക്കം കണ്ടുകെട്ടണം.താനൂരിൽ അപകടത്തിൽ പെട്ട ബോട്ടിന് ലൈസൻസു പോലുമില്ലന്നാണ് പ്രഥമ വിവരം. മീൻ പിടിക്കുന്ന ബോട്ട് യാത്രാബോട്ടായി വകഭേദം നടത്തിയതാണ് എന്നത് അൽഭുതപ്പെടുത്തുന്നു. എന്നിട്ടും അവ കണ്ടെത്താൻ അധികാരികൾക്ക് 22 പേരുടെ ജീവൻ അപഹരിക്കേണ്ടി വന്നു.അപകടങ്ങൾ നടക്കുമ്പോൾ അന്വേഷണവും, പരിശോധനയും മൊക്കെ സാധാരണയാണ്. പക്ഷെ ചികിത്സ നൽകേണ്ടത് വേരിനാണ്ഇതിന് കാരണക്കാരായ മുഴുവൻ പേരും ശിക്ഷിക്കപ്പെടണം പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ ജനറൽ സെക്രട്ടറി കെ.പി ഇമ്പിച്ചി മമ്മു ഹാജി എന്നിവർ ആവശ്യപ്പെട്ടു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇