.സംരഭകർക്കുള്ള പരിഗണന സർക്കാർ നയം. മന്ത്രി വി. അബ്ദുൽ റഹ് മാൻ

*.* തിരൂർ:കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ രംഗമായ ഹോട്ടൽ മേഖല അടക്കമുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുൽ റഹ് മാൻ അറിയിച്ചു.സ്വയം തൊഴിൽ കണ്ടെത്തി നാടിന് ഗുണപരമാകുന്ന ഏതൊരു സംരംഭത്തെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് സർക്കാരിൻറെ എന്നത്തേയും നയമെന്നും,സംസ്ഥാനത്ത് അനുദിനം വളർന്നുവരുന്ന വിനോദസഞ്ചാര മേഖലയ്ക്ക് ഹോട്ടലുകൾ നൽകുന്ന പങ്കാളിത്തം വളരെ വലുതാണെന്നും മന്ത്രി അറിയിച്ചു .കേരള ഹോട്ടൽ ആന്റ് റസ്റ്റാറന്റ് അസോസിയേഷൻ തിരൂർ മേഖല കമ്മറ്റി നൽകിയ നിവേദനത്തിന്റെ മറുപടിയിലാണ് മന്ത്രി അറിയിച്ചത്. കേരള ഹോട്ടൽ ആന്റ് റസ്റ്റോറൻറ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പി. പി അബ്ദുൽ റഹ് മാൻ ഭാരവാഹികളായ സംഗം മണി, സബ്ക അമീർ , റോയൽ നവാസ്, ഷീബ നന്ദകുമാർ ,ഈസ്റ്റേൺ നിസാർ ,ബിസ്മില്ലാ ബാവ നേതൃത്വംനൽകി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇