താനൂർ ചന്തപ്പറമ്പിൽ സർക്കാർ ഓഫീസുകൾ വരുന്നു


താനൂർ താനൂരിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവും കുടുംബവും എല്ലാ നിയമങ്ങളും മറികടന്ന് 300 ഓളം ഏക്കർ സർക്കാർ ഭൂമി വ്യാജരേഖയിലൂടെ കൈവശം വെച്ച് പോന്നതിലൂടെ താനൂരിൽ വരേണ്ട പല വികസന പ്രവർത്തനങ്ങളും നടക്കാതെ പോവുകയും ആയിരത്തോളം വരുന്ന നിർദ്ധരരായ മത്സ്യതൊഴിലാളികൾക്ക് അഞ്ച് സെന്റ് വീതം പട്ടയം നൽകി വീടു നിർമ്മിച്ചു കൊടുക്കാൻ സ്ഥലം കണ്ടെത്താതു കാരണം നിരവതി കുടുംബങ്ങൾ പ്രയാസത്തിലും വാടക കോർട്ടേഴുസുകളിലുമാണ് ഇന്ന് താമസിക്കുന്നത്മത്സ്യതൊഴിൽ മാത്രം അറിയാവുന്ന തൊഴിലാളികൾ തീരദേശത്ത് കോർട്ടേഴ്സുകൾ കിട്ടാത്തതു കാരണം അഞ്ചും പത്തും കിലോമീറ്റർ അകലെ കിഴക്കൻ മേസ്ഥയിലാണ് താമസിക്കുന്നത് ഇത് ഇവരുടെ തൊഴിലിനും ‘ബാധിക്കുന്നുണ്ട്ഏറ്റവും കൂടുതൽ സർക്കാർ ഭൂമി ഇവർ പിടിച്ചത് കടലോര മേഘലയിലാണ്അതു കൊണ്ടു തന്നെ സ്ഥലവും വീടുമില്ലാത്ത മത്സ്യതൊഴിലാളികൾ ലൈഫ് പദ്ധതിയിൽ അപേക്ഷിച്ച് വീടിന് വേണ്ടി കാത്തിരിക്കേണ്ട ഗതികേടിലാണ്മാത്രമല്ല താനൂരിൽ നിരവതി സർക്കാർ ഓഫീസുകൾക്ക് ഇനിയും സ്ഥലം കണ്ടെത്തേണ്ടതുണ്ട് അതിന് പോലും ഒരു തുണ്ട് ഭൂമി താനൂരിൽ ഇല്ലഇതിൽ ഫയർ സ്റ്റേഷൻ ഡി.വൈ.എസ്.പി.ഓഫീസ് കെ, എസ്.ഇ.ബി സബ് സ്റ്റേഷൻ കെ.എസ്.ഇ.ബി. താനൂർ ഓഫീസ് താനൂർ ഈസ്റ്റ് ഓഫീസ് മേജർസെക്ഷൻ ഓഫീസ് ‘ ജില്ലറൂറൽ ട്രഷറി എന്നിവക്കും അടുത്തവർഷം വരാൻ പോകുന്ന പുതിയ താലൂക്ക് ഓഫീസിനുള്ള കെട്ടിടം എന്നിവക്കൊക്കെ ഭൂമി ആവശ്യമെന്നിരിക്കെ ഇവർ വ്യാജരേഖയിലൂടെ കൈവശം വെച്ചു പോരുന്ന ഭാഗപത്രം ഭൂപരിഷ്ക്കരണ നിയമ ലംഘനമെന്നിരിക്കെ സർക്കാർ അടിയന്തിരമായി ഭാഗപത്രം റദ്ദ് ചെയ്ത് വീടില്ലാത്ത മത്സ്യതൊഴിലാളികൾക്ക് ലൈഫ് പദ്ധതിയിൽ അടിയന്തിരമായി വീടു നിർമ്മിച്ചു നൽകുകയും ചന്തപ്പറമ്പ് അടക്കമുള്ള ഭൂമിയിൽ സർക്കാർ ഓഫീസുകൾ നിർമ്മിച്ചാൽ പിന്നോക്കം പോയിക്കൊണ്ടിരിക്കുന്ന താനൂരിന് ഒരു ആശ്വാസമാകും.ജില്ലയിലെ ഏറ്റവും വലിയ ഒരു പട്ടണമായി മാറുകയും ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും ബസ് റൂട്ടുകൾ അടക്കം താനൂരി ഉണ്ടാവുകയും നൂറോളം കയറ്റിറക്ക തൊഴിലാളികൾക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതിയുമായിരുന്ന താനൂർ ഗുരുവായൂർ റെയിൽപാത അട്ടിമറിച്ചതും ഈ നേതാവും കുടുബവുമാണ്വ്യാജ ഭാഗപത്രത്തിൽ ഉൾപ്പെടുത്തിയിരുന്ന താനൂർ ചന്തപ്പറമ്പിലെ ഒരു ഏക്കർ അൻപത്തിയാറു സെന്റ് സ്ഥലം താനൂർ റെയിൽവെ സ്റ്റേഷൻ ജംഗ്ഷനായി ഉയരുന്നതിലൂടെ നഷ്ട്ടപ്പെടുമെന്നായതോടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഇവർ അട്ടിമറിക്കുകയാണ് ചെയ്തത്
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇