മണ്ണറിഞ്ഞ് വളരാൻ പാടത്തേക്ക്

*തിരൂരങ്ങാടി: കൃഷിയോട് ആഭിമുഖ്യം വളർത്താൻ കൃഷിയറിവുകൾ തേടി പുകയൂർ ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾ വിദ്യാലയ സമീപത്തെ ഏനാവൂർ പാടശേഖരം സന്ദർശിച്ചു.പാടത്ത് കൃഷി ചെയ്യുന്ന വാഴ, മരച്ചീനി, വിവിധ പച്ചക്കറി ഇനങ്ങൾ എന്നിവയുടെ , വളപ്രയോഗം,നനയ്ക്കൽ രീതി, വിളവെടുപ്പ് എന്നിവ കുട്ടികൾ കണ്ടറിഞ്ഞു. അധ്യാപകരായ കെ.സഹല, ഇ.രാധിക,സി.ശാരി, രജിത,ഫിദ,ശാദി,ജിജിത, നിമിഷ എന്നിവർ നേതൃത്വം നൽകി.

Comments are closed.