സര്‍ക്കാറിന്‍റെയും സഹകരണ വകുപ്പിന്‍റെയും നിഷേധാത്മക സമീപനം അവസാനിപ്പിക്കണം: സി.ഇ.ഒ
മലപ്പുറം: സഹകരണ മേഖലയിലെ ജീവനക്കാരുടെ മനോവീരൃം തകര്‍ക്കുന്നതും അവകാശങ്ങള്‍ ഒന്നൊന്നായി നിഷേധിക്കുന്നതുമായ നിയമ ഭേദഗതികള്‍ ഉടന്‍ പിന്‍വലിക്കണമെന്നും സര്‍ക്കാറിന്‍റെയും സഹകരണ വകുപ്പിന്‍റെയും നിഷേധാത്മക സമീപനം അവസാനിപ്പിക്കണമെന്നും കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി.ഇ.ഒ) ജീല്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം ഹാരിസ് ആമിയന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് എം.കെ.മുസ്തഫ അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു.ജില്ലാ ജന സെക്രട്ടറി അനീസ് കൂരിയാടന്‍,വി.പി.അബ്ദുല്‍ ജബാര്‍,പി.പി. മുഹമ്മദലി,എം.കെ. നിയാസ് ,കെ.അബ്ദുല്‍ അസീസ് ,ഹുസൈന്‍ ഊരകം,എം.ജൂമൈലത്ത്,കെ.വി. അബ്ദുല്‍ ജബാര്‍,സാലിഹ് മാടമ്പി,ടി.പി.ഇബ്രാഹീം ,വി.എന്‍.ലൈല,ശാഫി പരി, വി.അബ്ദുല്‍ അസീസ് ,അന്‍വര്‍ നാലകത്ത്,ടി.നിയാസ് ബാബു, ഇ.സി.സിദ്ധീഖ് ,കെ.ടി.മുജീബ്പ്രസംഗിച്ചു .