ഗോശാലകൃഷ്ണ ക്ഷേത്രം പുന: പ്രതിഷ്ഠാകർമ്മം നടക്കും

,താനൂർ : പരിയാപുരംഎരണാകരനെല്ലൂർ ശ്രീ ഗണപതിയൻ കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ ഗോശാലകൃഷ്ണ ക്ഷേത്ര പുന: പ്രതിഷ്ഠാകർമ്മം24 മുതൽ 26 വരെ മൂന്ന് ദിവസങ്ങളിലായി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ആട്ടീരി മന വാസുദേവൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ നടക്കും, 24 ന് തിങ്കളാഴ്ച വൈകുന്നേരം 5 ന് തൃക്കൈക്കാട്ട് മഠo സ്വാമിയാരുടെ സാന്നിധ്യത്തിൽ തന്ത്രിയെ ആദരിക്കൽ , പ്രസാദ പരിഗ്രഹം , പഞ്ചപുണ്യാഹം. ദീപാരാധന.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഭഗവതി സേവ, രാത്രി 7 ന് ചിറമംഗലം ശ്രീരാമേശ്വരം ധർമ്മ പാം ശാലയിലെ കെ. അനഘയുടെഭക്തി പ്രഭാഷണം , 8 ന് നൃത്ത കലാ പരിപാടികൾ, 25 ന് ചൊവ്വാഴ്ച്ച രാവിലെ 6 ന് മഹാഗണപതി ഹോമം. 8 ന് അനുജ്ഞ കലശം, 9 ന് ഭഗവാന്റെ വിഗ്രഹം പുതിയ ക്ഷേത്രത്തിൽ കൊണ്ടു വരൽ, 9.30 ന് നവകം, പഞ്ചഗവ്യം, വൈകുന്നേരം 6 ന് പ്രസാദശുദ്ധി, രാത്രി 7 ന് അത്താഴ പൂജ , 7.30 ന് നൃത്തസന്ധ്യ. 26 ന് സമാപന ദിനത്തിൽ രാവിലെ 6 ന് ബിംബശുദ്ധി, 9.30 ന് പ്രതിഷ്ഠ കലശമാടൽ, 10 ന് ഉച്ചപൂജ, ഉച്ചക്ക് 12 ന് അന്നദാനവും നടക്കും,