സുവർണ്ണ ജൂബിലി നിറവിൽ ചെട്ടിയാൻകിണർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ

മലബാറിലെ ഗ്രാമീണമേഖല വിദ്യാഭ്യാസരംഗത്ത് പിന്നാക്കം നിന്നിരുന്ന എഴുപതുകളിൽ പെരുമണ്ണ പ്രദേശത്തിൻ്റെ വിദ്യാഭ്യാസ മുന്നേറ്റത്തിനു വേണ്ടി ഒരു ഗ്രാമം തന്നെ മുന്നിട്ടിറങ്ങിയ ചരിത്രപാരമ്പര്യം ചെട്ടിയാൻകിണർ ഗവ. ഹൈസ്കൂളിനുണ്ട്. സ്ഥലം സംഭാവന ചെയ്തത് മുതൽ ഓരോ കാർഡുടമകളും റേഷൻ പഞ്ചസാര സ്കൂളിന് നൽകിയും അത് വിൽപ്പന നടത്തിയും കോട്ടക്കലിൽ സിനിമ പ്രദർശനം നടത്തിയും കെട്ടിട നിർമ്മാണത്തിന് ഫണ്ട് കണ്ടെത്തിയിട്ടുണ്ട്. 1974ൽ സ്ഥാപിതമായ സ്കൂൾ പെരുമണ്ണ, ഒഴൂർ, തെന്നല, പൊൻമുണ്ടം പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾക്ക് ഹൈസ്കൂൾ, ഹയർ സെക്കണ്ടറി തുർപഠനം ലഭ്യമാക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളാണ് സംഘാടക സമിതി തീരുമാനിച്ചിട്ടുള്ളത്. നവംബർ മാസത്തിൽ വിളംബര ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കമാവും. സ്കൂളിൽ ചേർന്ന വിപുലമായ സ്വാഗത സംഘ രൂപീകരണയോഗം നൂറ്റി ഒന്ന് അംഗ കമ്മറ്റി യെ തിരഞ്ഞെടുത്തു. ഇ.ടി മുഹമ്മദ് ബഷീർ. എം.പി , കെ.പി.എ മജീദ്. എം എൽ എ , എം. റഫീഖ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് , യാസ്മിൻ അരിമ്പ്ര, നസീബ അസീസ് ഫാത്തിമ പൊതുവത്ത് എന്നിവർ രക്ഷാധികാരികളായും ലിബാസ് മൊയ്തീൻ ( ചെയർമാൻ) ഐ.വി അബ്ദുൽ ജലീൽ( ജനറൽ കൺവീനർ ) എം.സി മാലിക് ട്രഷറർ) എന്നിവരെ തി രഞ്ഞെടുത്തു. സി.കെ.എ. റസാഖ്, ചെറിയാപ്പു ഹാജി, ഹംസ ക്ലാരി, സുബൈർ കോഴിശ്ശേരി, അബ്ബാസ് പൊതുവത്ത്, സക്കരിയ്യ പൂഴിക്കൽ എന്നിവർ പ്രസംഗിച്ചു. ഐ വി അബ്ദുൽ ജലീൽ സ്വാഗതവും പ്രഥമാധ്യാപകൻ പി. പ്രസാദ് നന്ദിയും പറഞ്ഞു. വിവിധ കമ്മറ്റികളുടെ ചെയർമാൻ കൺവീനർ മാരെയും തിരഞ്ഞെടുത്തു. സി. സൈനുദ്ദീൻ, അഷ്റഫ് പി.കെ ( വളണ്ടിയർ ) ഷംസു പുതുമ ഷംസു ദ്ധീൻ കാമ്പുറത്ത് ( ലൈറ്റ് & സൗണ്ട് സേറ്റജ് ) എം പത്മ നാഭൻ എൻ. റസീൽ അഹമ്മദ് ( പബ്ലിസിറ്റി) മുസ്ഥഫ കളത്തിങ്ങൽ സക്കരിയ്യ പൂഴിക്കൽ ( പ്രോഗ്രാം ) ഷാജു കാട്ടത്ത് ഷാജി പി.ടി (സ്വീകരണം ) സുബൈർ കോഴിശ്ശേരി മുസ്ഥഫ ചെമ്മിളി (ഫിനാൻസ് ) കോയ മാസ്റ്റർ മുനീറുദീൻ മടപ്പള്ളി ( സുവനീർ ) ജസ്ന ടീച്ചർ മുബശ്ശിറ കാഞ്ഞിരങ്ങൽ വനിത വിംഗ് ) ഇഖ്ബാൽ ചെമ്മിളി , അസൈനാർ മാസ്റ്റർ ( മീഡിയ ) സൈതുപ്പ , സൈതാലി.സി ( ഭക്ഷണം ) അബ്ദുറഹിമാൻ പുല്ലത്തിയിൽ , ഇല്യാസ് കൂട്ടു മൂച്ചി (രജിസ്ട്രേഷൻ ) എന്നിവരെ തിരഞ്ഞെത്തു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇