സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
തിരുവനന്തപുരം: രണ്ട് ദിവസത്തെ ഉയര്‍ച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് ശനിയാഴ്ച സ്വര്‍ണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,120 രൂപയായി.ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 10 രൂപ കുറഞ്ഞു.4765 രൂപയാണ് ഒരു ഗ്രാമിൻ്റെ വില.രണ്ടുദിവസം വില ഉയര്‍ന്ന ശേഷമാണ് ഇന്ന് താഴ്ന്നത്. ഇന്നലെ 160 രൂപയാണ് വര്‍ധിച്ചത്.