ജി എൽ പി സ്കൂൾ രായിരിമംഗലംവായന വസന്തം ഉദ്ഘാടനം ചെയ്തു

.താനൂർ : ജി എൽ പി സ്കൂൾ രായിരിമംഗലത്തെ വായനാ മസാചാരണം വായനാ വസന്തം പരിപാടി സാഹിത്യകാരൻ സുഭാഷ് ഒട്ടുംപുറം ഉദ്ഘാടനം ചെയ്തു.ഉണ്ണി താനൂർ സ്മാരക ബുക്ക്‌ ഷെൽഫ് തദവസരത്തിൽ സ്കൂളിന് സമർപ്പിക്കപ്പെട്ടു. അമ്മ വായന പരിപാടിക്കുള്ള പുസ്തക വിതരണം താനൂർ മുനിസിപ്പൽ കൗൺസിലർ ദിബീഷ് മാസ്റ്റർ നിർവഹിക്കപ്പെട്ടു. ഉണ്ണി താനൂർ അനുസ്മരണം സീനിയർ അസിസ്റ്റന്റ് ശാന്തി ടീച്ചർ നടത്തി. മുൻ കൗൺസിലർമാരായ അറുമുഖൻ, കൗസല്യ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പരിപാടിക്ക് ദീപ്തി, സൗദ,സൗമ്യ,ഭവിത, റിൻഷ എന്നിവർ നേതൃത്വം നൽകി.പ്രധാനധ്യാപകൻ കുഞ്ഞമ്മദ് സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി രമ്യ ടീച്ചർ നന്ദിയും രേഖപ്പെടുത്തി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇