ഗ്ലാസ് പെയിന്റിംഗിൽ ഏകദിന സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു

നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ കേരള റീജിയണിന്റെയും അഞ്ചൽ കാരുണ്യ കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ, പൊതുജനങ്ങൾക്കായി ഗ്ലാസ് പെയിന്റിംഗിൽ ഏകദിന സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. മെയ് 13ന് രാവിലെ ഒമ്പത് മണി മുതൽ അഞ്ചൽ ആർ. ഓ. ജംഗ്ഷനിലെ ബാബാജി ഹാളിലാണ് പ്രോഗ്രാം. എൻ സി ഡി സി മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ ഈ പ്രോഗ്രാമിന് നേതൃത്വം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും 9288026145 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെപ്പെടണമെന്ന് കാരുണ്യ കൂട്ടായ്മ പ്രസിഡന്റ് മൊയ്ദു അഞ്ചൽ അറിയിച്ചു.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇