പൊതുജനങ്ങൾക്കായി ഗ്ലാസ് പെയിന്റിംഗിൽ സൗജന്യ പരിശീലനം സംഘടിപ്പിച്ചു.

പുനലൂർ: നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ സി ഡി സി) കേരള റീജിയണിൻ്റെയും, പുനലൂർ ബി ടി ആർ മേമോറിയൽ ലൈബ്രറി & കൾച്ചറൽ സെൻ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി ഗ്ലാസ് പെയിന്റിംഗിൽ സൗജന്യ പരിശീലനം സംഘടിപ്പിച്ചു. സെപ്റ്റംബർ 6 ബുധൻ രാവിലെ 10 മണി മുതൽ പുനലൂർ ലക്‌സിക്കോൺ അക്കാദമി ഹാളിൽ ആണ് പ്രോഗ്രാം നടന്നത്. ലൈബ്രറി പ്രസിഡൻ്റ് ടൈറ്റസ് സെബാസ്റ്റ്യൻ ഗ്ലാസ്സ് പെയിൻ്റിംഗ് പരിശീലനം ഉദ്ഘാടനം ചെയ്തു. ജി അശോകൻ (ലൈബ്രറി കമ്മിറ്റി അംഗം) ചടങ്ങിന് അധ്യക്ഷത വഹിച്ചു. കാസ്റ്റ് ലെസ്സ് ജൂനിയർ (ജില്ല ലൈബ്രറി കൗൺസിൽ അംഗം), ലൈല ടൈറ്റസ് (ലക്‌സികോൺ അക്കാദമി പ്രിൻസിപ്പൽ), രാമൻകുട്ടി (നേതൃസമിതി കൺവീനർ), എൻ സി ഡി സി, പി ആർ. ഒ. അൽ അമീന. എ. എന്നിവർ ആശംസ പ്രസംഗം നടത്തി. ലൈബ്രറി സെക്രട്ടറി എസ്. അൻവർ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ലൈബ്രറി കമ്മിറ്റി അംഗം എൻ എം മാത്യു നന്ദി പ്രസംഗവും നടത്തി. പൊതുജനങ്ങൾക്കായി നടത്തിയ ഗ്ലാസ്സ് പെയിന്റിംഗ് പരിശീലനത്തിന് ഗ്ലോബൽ ഗുഡ്‌വിൽ അംബാസിഡർ ബാബ അലക്സാണ്ടർ നേതൃത്വം നൽകി. ചിത്ര രചന, പെയിന്റിംഗ് എന്നിവയിൽ കഴിവില്ലാത്തവർക്കും, മനോഹരമായ ചിത്രങ്ങളും, പെയിന്റിംഗുകളും ചെയ്യാൻ സാധ്യമാക്കുന്ന ലളിതമായ ടെക്നിക്കാണ് ഗ്ലാസ്‌ പെയിന്റിംഗ്. ഇത് പഠിച്ചു തൊഴിലായും ബിസിനസായും ചെയ്യാം. പേർസണൽ ഗിഫ്റ്റുകൾ നൽകാം. ഷോകേസ് അലങ്കരിക്കാം. കഴിവുകൾ വളർത്താനുള്ള ഹോബിയാക്കാം. ക്ലാസ്സിൽ പങ്കെടുതവർക്ക് ആവശ്യമായ മെറ്റീരിയൽസ് സൗജന്യമായി നൽകുകയും അവർ ചെയ്ത പെയിന്റിംഗ് വർക്കുകൾ സൗജന്യമായി ഫ്രെയിം ചെയ്ത് നൽകുകയും ചെയ്തു.

Comments are closed.