ഗ്ലാസ് പെയിന്റിംഗിൽ പരിശീലനം, പെയിൻ്റിംഗ് മത്സരം, അവാർഡ് ദാനം, സമ്മാനദാനം എന്നിവ സംഘടിപ്പിച്ചു.

നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ സി ഡി സി) കേരള റീജിയണിന്റെയും, കുളത്തൂപ്പുഴ ലയൺസ് ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പൊതുജനങ്ങൾക്കായി ഗ്ലാസ് പെയിന്റിംഗിൽ സൗജന്യ പരിശീലനം, പെയിൻ്റിംഗ് മത്സരം , അവാർഡ് ദാനം, സമ്മാനദാനം എന്നിവ സംഘടിപ്പിച്ചു. ഓഗസ്റ്റ് 5 ശനി രാവിലെ ഒമ്പതര മണി മുതൽ കുളത്തൂപ്പുഴ ബാബാജി ഹാളിലാണ് പ്രോഗ്രാം നടന്നത്.കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ലൈല ബീവി ഗ്ലാസ് പെയിൻറിംഗ് പരിശീലനത്തിൻ്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീ റെജി ഉമ്മൻ പെയിൻറിങ് മത്സരത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. കുളത്തൂപ്പുഴ ലയൺസ് ക്ലബ് പ്രസിഡൻ്റ് ശ്രീ കെ ബാബുക്കുട്ടി ചടങ്ങിന് അധ്യക്ഷത വഹിച്ചു. കുളത്തൂപ്പുഴ ലയൺസ് ക്ലബ് സെക്രട്ടറി ശ്രീ കെ കെ ജോയ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ഉദ്ഘാടന ചടങ്ങിൽ അൻസിയ എ (മാളൂസ് കുക്കിംഗ് ആൻഡ് ടെക് യൂട്യൂബ് ചാനൽ), ശരത്ത് കുളത്തൂപ്പുഴ (മജീഷ്യൻ), എന്നിവർക്ക് ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ ബാബ അലക്‌സാണ്ടർ അവാർഡുകൾ സമ്മാനിച്ചു. മെഹന്തി മത്സര വിജയികൾക്കുള്ള സമ്മനദാനം ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ചെയർപേഴ്സൺ ശ്രീ അനീഷ് കെ അയിലറ നിർവഹിച്ചു. ഏഴംകുളം രാജൻ (കുളത്തൂപ്പുഴ വൈ എം സി എ പ്രസിഡണ്ട് ), അഡ്വക്കേറ്റ് അൻസാരി (കുളത്തൂപ്പുഴ ലയൺസ് ക്ലബ്ബ് ട്രഷറർ), അൽ അമീന എ (എൻ സി ഡി സി പി ആർ ഓ), ജയശ്രീ എസ് (എൻ സി ഡി സി പി ആർ ഓ) എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.പൊതുജനങ്ങൾക്കായി നടത്തുന്ന സൗജന്യ ഗ്ലാസ്സ് പെയിൻ്റിംഗ് ക്ലാസ്സിന് ഗ്ലോബൽ ഗുഡ് വിൽ അംബാസഡർ ബാബാ അലക്സാണ്ടർ നേതൃത്വം നൽകി. പെയിന്റിങ് മത്സരത്തിലും ഗ്ലാസ് പെയിൻ്റിംഗ് പരിശീലനത്തിലും നിരവധിപേർ പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇