ഗ്ലാസ് പെയിന്റിംഗിൽ ഏകദിന സൗജന്യ പരിശീലനവും, പെയിന്റിംഗ് മത്സരവും സംഘടിപ്പിക്കുന്നു

. പുനലൂർ : നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ കേരള റീജിയനും, കുളത്തൂപ്പുഴ ലയൺസ് ക്ലബ്ബും സംയുക്തമായി ഏകദിന സൗജന്യ ഗ്ലാസ്‌ പെയിന്റിംഗ് പരിശീലനവും പെയ്ൻ്റിംഗ് മൽസരവും സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 5 ന് രാവിലെ ഒമ്പതര മണി മുതൽ കുളത്തുപ്പുഴ ബാബാജി ഹാളിലാണ് പ്രോഗ്രാം. എൻ സി ഡി സി മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ ഈ പ്രോഗ്രാമിന് നേതൃത്വം നൽകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. ഈ പരിശീലനത്തിന് പ്രായപരിധി ഇല്ല. പരിശീലനത്തിന് വേണ്ടുന്ന മെറ്റീരിയൽസ് തികച്ചും സൗജന്യമായി നൽകുന്നു. പ്രൈമറി, അപ്പർ പ്രൈമറി, ഹൈ സ്കൂൾ, ഹയർ സെക്കൻ്ററി എന്നിങ്ങനെ 4 കാറ്റഗറികളിൽ ആണ് പെയ്ൻ്റിംഗ് മത്സരം നടത്തുക. വിശദ വിവരങ്ങൾക്കും രജിസ്ട്രേഷനും 9288026160 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Comments are closed.