ഗ്ലാസ് പെയിന്റിംഗിൽ ഏകദിന സൗജന്യ പരിശീലനം സംഘടിപ്പിച്ചു

പുനലൂർ: നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ കേരള റീജിയനും, പുനലൂർ കേളൻകാവ് സഹൃദയ വായനശാലയും സംയുക്തമായി ഏകദിന സൗജന്യ ഗ്ലാസ്‌ പെയിന്റിംഗ് പരിശീലനം സംഘടിപ്പിച്ചു. ശനിയാഴ്ച രാവിലെ 10 മണി മുതൽ 5 മണി വരെ കേളൻകാവ് ഗവ. എൽ പി എസ് ഹാളിലാണ് പ്രോഗ്രാം നടന്നത്.പുനലൂർ മുൻസിപ്പൽ കൗൺസിലർ ബിനോയ് രാജൻ ഉൽഘാടനം ചെയ്തു, സഹൃദയ വായനശാല സെക്രട്ടറി ആർ ഉദയൻ പിള്ള അധ്യക്ഷത വഹിച്ചു. പുനലൂർ മുൻസിപ്പൽ കൗൺസിലർ കെ കനകമ്മ, വായനശാല ഭാരവാഹികളായ പോൾ പി വർഗീസ്, അഞ്ചു അജിലാൽ തുടങ്ങിയവർ പ്രസംഗിച്ചു.എൻ സി ഡി സി മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ പ്രോഗ്രാമിന് നേതൃത്വം നൽകി. 120 പേർ പങ്കെടുത്തു.

Comments are closed.