പെയിന്റിംഗ് മത്സരവും ഗ്ലാസ് പെയിന്റിംഗിൽ സൗജന്യ പരിശീലനവും അവാർഡ് ദാനവും സംഘടിപ്പിക്കുന്നു

നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻ സി ഡി സി) കേരള റീജിയണിന്റെയും, അഞ്ചൽ കാരുണ്യ കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി പെയിന്റിംഗ് മത്സരം, പൊതുജനങ്ങൾക്കായി ഗ്ലാസ് പെയിന്റിംഗിൽ സൗജന്യ പരിശീലനം, അവാർഡ് ദാനം എന്നിവ സംഘടിപ്പിക്കുന്നു. മെയ് 13 ശനി രാവിലെ ഒമ്പത് മണി മുതൽ അഞ്ചൽ ആർ. ഓ. ജംഗ്ഷനിലെ ബാബാജി ഹാളിലാണ് പ്രോഗ്രാം.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ട്രഷറർ എസ്. ദേവരാജൻഉദ്ഘാടനം ചെയ്യും. കാരുണ്യ കൂട്ടായ്മ പ്രസിഡണ്ട് മൊയ്തു അഞ്ചൽ അധ്യക്ഷത വഹിക്കും.ഉൽഘാടന ചടങ്ങിൽ, ശബരിഗിരി ഗ്രൂപ്പ് ഓഫ് സ്കൂൾസ് ചെയർമാൻ ഡോ. ജയകുമാർ ശബരിഗിരി, പുനലൂർ മുൻസിപ്പാലിറ്റി കൗൺസിലർ ജി. ജയപ്രകാശ്, മാധ്യമ പ്രവർത്തകൻ അഖിൽ സുരേന്ദ്രൻ എന്നിവർക്ക് ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ ബാബ അലക്‌സാണ്ടർ അവാർഡുകൾ സമ്മാനിക്കും.ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അഖിൽ രാധാകൃഷ്ണൻ, പി. രാജു, കാരുണ്യ കൂട്ടായ്മ ഭാരവാഹികളായ പി. ടി. സുനിൽകുമാർ, ഷാജഹാൻ കൊല്ലൂർവിള, കെ. മനോഹരൻ. വിഷ്ണു രാധാകൃഷ്ണൻ, മാതൃഭൂമി അഞ്ചൽ റിപ്പോർട്ടർ ഡി. സത്യൻ, എൻ സി ഡി സി, പി. ആർ. ഒ. ജയശ്രീ എസ്, അൽ അമീന എ. എന്നിവർ പ്രസംഗിക്കും.പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി എന്നീ നാല് വിഭാഗങ്ങളിലായാണ് പെയിന്റിംഗ് മത്സരം. പൊതുജനങ്ങൾക്കായി നടത്തുന്ന സൗജന്യ ഗ്ലാസ് പെയിന്റിംഗ് പരിശീലനത്തിന് ബാബ അലക്സാണ്ടർ നേതൃത്വം നൽകും. അന്വേഷണങ്ങൾക്കും, രജിസ്ട്രേഷനും 9288026145 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

Comments are closed.