*മലപ്പുറം ജില്ലാ വനിതാ ഫുട്‌ബോൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച “ജിഷാനയ്ക്ക്” സ്നേഹോപഹാരം നൽകി

മലപ്പുറം ഇരിങ്ങാവൂർ :മലപ്പുറം ജില്ലാ വനിതാ സീനിയർ ഫുട്‌ബോൾ ടീമിൽ പന്തുതട്ടാനൊരുങ്ങി നാടിന്റെ അഭിമാനമായി മാറിയ ഇരിങ്ങാവൂരുകാരി ജിഷാനയ്ക്ക് സ്നേഹോപഹാരം നൽകി സെവൻസ്റ്റാർ ഇരിങ്ങാവൂർ .ഈ മാസം 7ന് കാസർകോഡ് രാജീവ് ഗാന്ധി സിന്തറ്റിക് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ജില്ലാതല വനിതാ ഫുട്‌ബോളിന്റെ മലപ്പുറം ജില്ലാ ടീമിലേക്കാണ് യുവതാരത്തിന് അവസരം ലഭിച്ചത്. കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന സെലക്ഷൻ ക്യാമ്പിലെ മികച്ച പ്രകടനം വിലയിരുത്തിയാണ് മലപ്പുറം ജില്ലാ ടീമിലേക്ക് ജിഷാനയ്ക്ക് വിളിവരുന്നത്. താരത്തിന് ക്ലബ്ബ് പ്രസിഡന്റ് സഫുവാൻ ടി ഉപഹാരം കൈമാറി. ക്ലബ്ബ് സെക്രട്ടറി സഹൽ, വൈസ് പ്രസിഡന്റ് അജ്മൽ, ക്ലബ് മെമ്പർമാരായ ജലീൽ വി, ഷാഹിൽ എന്നിവർ പങ്കെടുത്തു.*റിപ്പോർട്ട്:-*ഷറഫു വടക്കൻ.*

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇