തിരൂരങ്ങാടി ഗവ:താലൂക്ക് ആശുപത്രിയിൽ ഗ്യാസ്ട്രോ മെഡിക്കൽ ഒ.പി. ആരംഭിക്കുന്നു

തിരൂരങ്ങാടി: ഗവ: താലൂക്ക് ആശുപത്രിയിൽ ഗ്യാസ്ട്രോ മെഡിക്കൽ വിഭാഗം ആരംഭിക്കുന്നു. തിരൂർ ജില്ലാ ആശുപത്രിയിൽ ഗ്യാസ്ട്രോ വിഭാഗം മേധാവിയായി പ്രവർത്തിക്കുന്ന ഡോ: മുരളിയാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഗ്യാസ്ട്രോ വിഭാഗത്തിൽ ചാർജെജടുത്തിരിക്കുന്നത് . എല്ലാ വ്യാഴാഴ്ചയും രാവിലെ മുതൽ ഉച്ച വരെ താലൂക്ക് ആശുപത്രിയിൽ ഗ്യാസ്ട്രോ മെഡിക്കൽ ഒ.പി.യിൽ രോഗികളെ പരിശോധന ഉണ്ടായിരിക്കുന്നതാണ്. ഇത് ആദ്യമായാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ഗ്യാസ്ട്രോ വിഭാഗം പരിശോധന തുടങ്ങുന്നത്. ഇവിടെ എത്തുന്ന ഒട്ടേറെ രോഗികൾക്ക് ഇത് ഏറെ ആശ്വാസകരമാണ്.27 – 7 – 2023 വ്യാഴാഴ്ച മുതൽ ഗ്യാസ് ട്രോ ഒ.പി. തുടങ്ങുമെന്നും തുടർനുള്ള എല്ലാ വ്യാഴാഴ്ചകളിലും ഒ.പി. ഉണ്ടായിരിക്കുമെന്നും ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസ് അറിയിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇