പാചകവാതക വില വീണ്ടും കൂട്ടി

ന്യൂഡൽഹി: പുതുവർഷത്തിൽ എൽപിജി സിലിണ്ടർ വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ 25 രൂപയുടെ വർധനവാണുണ്ടായത്.  ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.ഗാർഹിക പാചകവാതക നിരക്കിൽ മാറ്റമുണ്ടായിട്ടില്ല. വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ നിരക്ക് വർധിച്ചതോടെ ഹോട്ടൽ ഭക്ഷണത്തിന്റെ വിലയെയും ഇത് ബാധിച്ചേക്കും. വില വർധനയെ തുടർന്ന്, വാണിജ്യ സിലിണ്ടറിന് ഡൽഹിയിൽ 1,768 രൂപയും മുംബൈയിൽ 1,721 രൂപയും, കൊൽക്കത്തയിൽ 1,870 രൂപയും, ചെന്നൈയിൽ 1,917 രൂപയും ആയി.അതേസമയം, പാചക വാതക വില വർധനയിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ഇത് ജനങ്ങൾക്കുള്ള സർക്കാരിന്റെ പുതുവർഷ സമ്മാനമാണെന്നും ഇത് തുടക്കം മാത്രമാണെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു.’പുതുവർഷത്തിലെ ആദ്യ സമ്മാനം, വാണിജ്യ പാചക വാതക സിലിണ്ടറിന് ഇപ്പോൾ 25 രൂപ കൂടി. ഇത്

Comments are closed.