fbpx

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു….

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. 25 രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന് കൂട്ടിയത്. 74 രൂപ 50 പൈസ വാണിജ്യ സിലിണ്ടറിനു കൂടിയിട്ടുണ്ട്. ഇതോടെ സിലിണ്ടറിന് 892 രൂപയായി വില ഉയരും.

ഗാര്‍ഹിക സിലിണ്ടറിന് 15 ദിവസത്തിനുള്ളില്‍ വര്‍ധിച്ചത് 50 രൂപയാണ്‌.തുടര്‍ച്ചയായി മൂന്നാം മാസമാണ് പാചകവാതക വില വര്‍ധിപ്പിക്കുന്നത്.

അതേസമയം ഇന്ധനവിലയില്‍ നേരിയ കുറവുണ്ടായി. പെട്രോള്‍ വില ലിറ്ററിന് 14 പൈസയും ഡീസല്‍ വില 15 പൈസയുമാണ് കുറച്ചത്.