. .തയ്യൽ തൊഴിലാളി സംരക്ഷണനിയമം താമസം കൂടാതെ നടപ്പാക്കണം. എ.കെ. ടി.എ.

താനൂർ :യന്ത്ര സാമഗ്രികളുപയോഗിച്ച് വർദ്ധിച്ച തോതിൽ റെഡിമെയ്ഡ് വസ്ത്രങ്ങളുടെ നിർമ്മിതിയും വിപണനവും നടക്കുന്നതിനാൽ ലക്ഷക്കണക്കിനുവരുന്ന . പരമ്പരാഗത തയ്യൽ തൊഴിലാളി കുടുംബങ്ങളുടെ അന്നം മുട്ടാതിരിക്കാൻതയ്യൽ തൊഴിലാളി സംരക്ഷണ നിയമം താമസംവിനാ നടപ്പാക്കണമെന്ന് ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ (എ.കെ. ടി.എ) താനൂർ യൂനിറ്റ് കൺവെൻഷൻ കേന്ദ്ര -കേരള സർക്കാരുകളോടാവശ്യപ്പെട്ടു. കൺവെൻഷൻ ജില്ലാ പ്രസിഡണ്ട് എ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം. വിശ്വനാഥന്റെ അദ്ധ്യക്ഷനായി, മരണപ്പെട്ട എ.കെ.ടി.എ. സ്ഥാപക നേതാവും മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന കെ. മാനുക്കുട്ടൻ അനുസ്മരണ പ്രഭാഷണം കെ.രവീന്ദ്രൻ നടത്തി. യു. പി.ഗോവിന്ദൻകുട്ടി (വേണു), ടി.സെയ്താലി ജില്ലാ കമ്മറ്റി അംഗം പി. സുനിത, ഏരിയ സെക്രട്ടരി പി. ഗണേശൻ , പ്രസിഡന്റ് അശോകൻഫാത്തിമ. തുടങ്ങിയവർ സംസാരിച്ചു. എം.രാധാമണി നന്ദിയും പറഞ്ഞു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇