മാലിന്യ മുക്ത പ്രതിജ്ഞയും,സാംസ്കാരി സദസ്സും സംഘടിപ്പിച്ചു

. താനൂർ.വി.ആർ. നായനാർ സ്മാരക ഗ്രന്ഥാലയം മാലിന്യമുക്ത പ്രതിജ്ഞയും, സാംസ്കാരിക സദസ്സും, വിവിധ മേഖലകളിൽ കഴിവുതെളിയിച്ചവരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. പരിപാടി പഞ്ചായത്തംഗം കെ.വി. ലൈജു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിസന്റ് സി. മുഹമ്മദ് ഷാഫി അധ്യക്ഷനായി. വിജയദശമി ദിനത്തിൽ നടന്ന പരിപാടിയിൽ നിരവധി പേർ പങ്കാളികളായി.നാടിനെ മാലിന്യ മുക്ത മാക്കുന്നതിന്റെ ഭാഗമായി നടന്ന മാലിന്യ മുക്ത പ്രതിഞ്ഞ ഡോ: അപർണ്ണ പി ചൊല്ലി കൊടുത്തു. തുടർന്നു നടന്ന സാംസ്കാരി പരിപാടി ഗായകൻ യൂസഫ് താനൂർ ഉദ്ഘാടനം ചെയ്തു.വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വരെ ചടങ്ങിൽ ആദരിച്ചു.നാട്ടുകാരുടെ പാട്ടുകൾ പരിപാടി ഏറെ ഹൃദ്യമാക്കി. പി.മാധവൻ ടി.വി.രാമകൃഷ്ണൻ ,പി.പി. ബാലകൃഷ്ണൻ, സി.എച്ച് സുഭദ്ര, ബിജുല പി ,പ്രതീപ് മാഷ്,നുസൈബ റഹീം എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു. ഗ്രന്ഥാലയം സെക്രട്ടറി വി.വി. സത്യാനന്ദൻ സ്വാഗതവും, ലൈബ്രേറിയൻ ബബിന ലൈജു നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇