ജി 20 ഉച്ചകോടിയിൽആദിധേയത്വം വഹിച്ച ഇന്ത്യയെ പ്രശംസിച്ച് നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ

. കോഴിക്കോട് : ഇന്ത്യ ആതിഥേയത്വം വഹിച്ച പതിനെട്ടാമത് ജി20 ഉച്ചകോടിയുടെ സംഘാടന മികവിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സംഘാടകരെയും പ്രശംസിച്ച് ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ. എൻ സി ഡി സിയുടെ കോർ കമ്മിറ്റി അംഗങ്ങളാണ് അഭിനന്ദനങ്ങൾ അറിയിച്ചത്. ജി 20 ഉച്ചകോടിയിലെ ഇന്ത്യയുടെ നേതൃത്വം വൻ വിജയമാണ്, കൂടാതെ അതിനെ പിന്തുടരാനുള്ള അശ്രാന്ത പരിശ്രമത്തിന് ബഹുമാന്യനായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കമ്മിറ്റി അംഗങ്ങൾ പ്രശംസിച്ചു. എൻ സി ഡി സി മാസ്റ്റർ ട്രെയിനർ ബാബാ അലക്സാണ്ടർ, റീജണൽ ഓഫീസ് അഡ്മിനിസ്ട്രേറ്റർ മുഹമ്മദ് റിസ്വാൻ,ഇവാലുവേറ്റർമാരായ ബിന്ദു സരസ്വതി ഭായ്, സുധ മേനോൻ, എൻ സി ഡി സി ഫാക്കൾട്ടികളായ ബിന്ദു ജേക്കബ്, ഷക്കില വഹാബ്, ഷീബ പി കെ എന്നിവർ പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇