ഫലവൃക്ഷ തൈകൾ ഇനി വിദ്യാർത്ഥികൾ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്യും

ചെട്ടിയാം കിണർ ഗവ.ഹൈസ്കൂളിൽ മലപ്പുറം സോഷ്യൽ ഫോറസ്ട്രി റെയിഞ്ചിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ നഴ്സറി യോജന ഉദ്ഘാടനം ചെയ്തു.കേന്ദ്ര ഗവ: പദ്ധതി യായ സ്കൂൾ നഴ്സറി യോജന വഴി വിദ്യാർത്ഥികൾ ഫല വൃക്ഷ തൈകൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്യും. പേര ,സീ തപ്പഴം എന്നിവയുടെ തൈകളാണ് ആദ്യഘട്ടത്തിൽ ഉൽപാദിപ്പിക്കുന്നത്. വിത്തുപാകൽ ഉദ്ഘാടനം പ്രമുഖ കർഷകനായ ചെമ്മിളി മുഹമ്മദ് നിർവ്വഹിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി. വിനോദ് പദ്ധതി വിശദീകരിച്ചു. ഫോറസ്റ്റ് ഓഫീസർ മാരായ പി. ഫ്രെയ്ലി, വി. വിജയൻ ,എൻ. പി ദിവാകരനുണ്ണി പി.ടി.എ പ്രസിഡൻ്റ് എം.സി മാലിക്ക് ,എസ്. എം സി ചെയർമാൻ എൻ. എം അബ്ദുൽ മജീദ് എന്നിവർ സംബന്ധിച്ചു. പ്രഥമാധ്യാപകൻ പി. പ്രസാദ് സ്വാഗതവും ഫോറസ്ട്രി ക്ലബ്ബ് കൺവീനർ അസൈനാർ എടരിക്കോട് നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇