മുന്നൂറ് കേന്ദ്രങ്ങളിൽ സൗഹൃദ മുറ്റം സംഘടിപ്പിക്കും : കെ എൻ എം. മർകസുദ്ദ അവ = = = = = = = = = =

= തിരൂർ: വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന പ്രമേയത്തിൽ ജനുവരി 25,26,27, 28 തിയ്യതികളിലായി കരിപ്പൂരിൽ വെച്ച് നടക്കുന്ന മുജാഹിദ് പത്താമത് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം മുന്നൂറ് കേന്ദ്രങ്ങളിൽ സൗഹൃദ മുറ്റം സംഘടിപ്പിക്കുമെന്ന് കെ.എൻ.എം മർകസുദ്ദ അവ മലപ്പുറം വെസ്റ്റ് ജില്ല പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. സമ്മേളന പ്രചാരണാർത്ഥം ജില്ലയിലെ എടപ്പാൾ, ചെമ്മാട് എന്നീ രണ്ട് കേന്ദ്രങ്ങളിലായി സപ്തംബർ 24 ന് പ്രീ കോൺ മീറ്റ് സംഘടിപ്പിക്കുമെന്നും കെ.എൻ.എം. മർകസുദഅവ മലപ്പുറം വെസ്റ്റ് ജില്ലാ സമിതി ഭാരവാഹികൾ അറിയിച്ചു. ജില്ലാ പ്രവർത്തക കൺവെൻഷൻ കെ. എൻ എം മർകസുദഅവ സംസ്ഥാന വൈസ് പ്രസിഡന്റ് സി. മമ്മു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം എഞ്ചിനീയർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.ടി. മനാഫ്, ജില്ലാ ഭാരവാഹികളായ ടി. ആബിദ് മദനി, ടി. ഇബ്രാഹിം അൻസാരി, പി. മൂസക്കുട്ടി മദനി സി.എം.പി.മുഹമ്മദലി, കെ.പി.അബ്ദുൽ വഹാബ്, എ.ടി. ഹസൻ മദനി, സി.വി.അബ്ദുള്ളക്കുട്ടി, ഇ. ഒ. ഫൈസൽ പ്രസംഗിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇