വിദ്വേഷ പ്രചരണങ്ങൾക്കെതിരെ സൗഹൃദ കേരളം : എസ് ഡി പി ഐ സായാഹ്ന സംഗമം സംഘടിപ്പിച്ചു

താനൂർ : വിദ്വേഷ പ്രചരണങ്ങൾക്കെതിരെ സൗഹൃദ കേരളം, എന്ന തലക്കെട്ടിൽ നവംബർ 1 കേരളപ്പിറവി ദിനത്തിൽ എസ് ഡി പി ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന മണ്ഡലം തല സായാഹ്ന സംഗമത്തിന്റെ ഭാഗമായി താനൂർ മണ്ഡലം കമ്മിറ്റിക്ക് കീഴിൽ താനൂർ ബസ്റ്റാൻഡ് പരിസരത്ത് സായാഹ്ന സംഗമം സംഘടിപ്പിച്ചു.സംഗമം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ കെ അബ്ദുൽ മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ സൗഹാർദ അന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള വിദ്വേഷ പ്രചാരണങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ മാറിനിൽക്കണമെന്നും, ലോകത്തിന്റെ ഏത് കോണിലും വല്ല അനിഷ്ട സംഭവങ്ങളും ഉണ്ടായാൽ അതുമായി ബന്ധപ്പെട്ട് കേരളത്തിൽ നടത്തുന്ന വിദ്വേഷ പ്രചരണങ്ങൾ സാംസ്കാരിക കേരളത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിലൂടെ പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സി എം സദഖത്തുല്ല അധ്യക്ഷത വഹിച്ചു, മണ്ഡലം സെക്രട്ടറി ഫിറോസ് നൂർ മൈതാനം,ടി വി ഉമ്മർ കോയ, എം മൊയ്തീൻക്കുട്ടി,ബി പി ഷഫീഖ്,ഇ കെ ഫൈസൽ,എന്നിവർ സംസാരിച്ചു.ഷാജി വിഷാറത്ത്,കെ കുഞ്ഞലവി, ആബിദ്, നാസർ എന്നിവർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

: കേരളപ്പിറവി ദിനത്തിൽ എസ്ഡിപിഐ താനൂരിൽ സംഘടിപ്പിച്ച സായാഹ്ന സംഗമം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ കെ അബ്ദുൽ മജീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.