സൗജന്യ ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിൻ്റെ ആറാം ബാച്ചിന്റെ യാത്രയയപ്പ് ചടങ്ങ് നടത്തി
. കോഴിക്കോട്: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്‌മെന്റ് കൗണ്സിൽ മാസ്റ്റർ ട്രെയിനർ ബാബാ അലക്സാണ്ടർ നടത്തുന്ന സൗജന്യ ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസിൻ്റെ ആറാം ബാച്ചിന്റെ യാത്രയയപ്പ് ചടങ്ങിൽ രാജു ഏബ്രഹാം(മുൻ എംഎൽഎ, റാന്നി മണ്ഡലം) മുഖ്യാതിഥിയായി, പ്രസംഗത്തിൽ ഇന്നത്തെ കാലഘട്ടത്തിൽ ഇംഗ്ലീഷ് സംസാരിക്കുന്നതിന്റെ പ്രാധാന്യത്തെ എടുത്തുപറയുകയും സൗജന്യ സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ നൽകുന്നതിൽ എൻസിഡിസി മാസ്റ്റർ ട്രെയിനർ ബാബ അലക്‌സാണ്ടറിന്റെ പങ്കിനെ അഭിനന്ദിക്കുകയും ചെയ്തു. ജനുവരി 23ന് വൈകീട്ട് 8.30ന് സൂം മീറ്റ് വഴി നടന്ന ചടങ്ങിൽ എൻസിഡിസി മാസ്റ്റർ ട്രെയിനർ ബാബ അലക്സാണ്ടർ മുഖ്യപ്രഭാഷണവും നടത്തി. സുമിത സുനിൽ, ചിന്താമണി, റസിജ, അഞ്ജലി, ജയിനമ്മ മാത്യു, ജയലക്ഷ്മി ജിബി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.