*സൗജന്യ പ്രമേഹ നിർണ്ണയ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി

*തിരൂർ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മോണിംഗ് സ്റ്റാർ ഇന്റർനാഷണൽ തിരൂരും ആസ്റ്റർ മിംസ് കോട്ടക്കലും ആസ്റ്റർ വോളന്റിയേഴ്‌സും സംയുക്തമായി തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സൗജന്യ പ്രമേഹ നിർണയ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. തിരൂർ നിയോജക മണ്ഡലം എംഎൽഎ കുറുക്കോളി മൊയ്തീൻ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. മോണിംഗ് സാർ ഇന്റർനാഷണൽ ചെയർമാൻ ഷാഫി ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അൻവർ സാദത്ത് കള്ളിയത്ത്, ജനറൽ മെഡിസിൻ വിഭാഗം ഡോക്ടർ മുഹമ്മദ് നിയാസ്, പ്രോഗ്രാം കോഡിനേറ്റർമാരായ കെ.കെ അബ്ദുൽ റസാഖ് ഹാജി, ആസ്റ്റർ വോളണ്ടിയേഴ്സ് ടീം ലീഡർ ട്രാഫിക് സി റാഷിഖ്. സി, മോണിംഗ് സ്റ്റാർ ഇന്റർനാഷണൽ അംഗങ്ങളായ അഷ്റഫ് മാസ്റ്റർ, മുസ്തഫ മാസ്റ്റർ, ലത്തീഫ് മാസ്റ്റർ, അബ്ദുൽ ഖാദർ കൈനിക്കര, ഫൈസൽ ബാബു, ഷാഫി സബ്ഖ തുടങ്ങിയ തുടങ്ങിയ തുടങ്ങിയവർ സംബന്ധിച്ചു. ക്യാമ്പിൽ പങ്കെടുത്ത 300ലധികം പേർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാനായി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇