തിര മുത്തമിടുന്ന തിരത്തിനിത് മാറ്റത്തിന്റെ കവരുപൂക്കുന്ന കാലം.മാറ്റത്തിൻ ചിറകേറി കാലത്തിനും മുന്നേ കുതിക്കുകയാണ് താനൂർയുവതയുടെ കായികക്കുതിപ്പ് ലക്ഷ്യമിട്ടിതാ മണ്ഡലത്തിലെ നാല് സ്റ്റേഡിയങ്ങൾ ഉദ്ഘാടനത്തിന് തയ്യാർ

തയ്യാറായി. ചെയ്‌ഞ്ചിങ്‌ റൂമും ടോയ്‌ലറ്റ്‌ കോംപ്ലക്‌സ്‌ സൗകര്യവുമുണ്ട്‌. ഗ്രൗണ്ടിൽ വെള്ളംനിൽക്കാതിരിക്കാൻ ഡ്രെയിനേജ്‌ സൗകര്യവും ഒരുക്കി. വോളിബോൾ, ക്രിക്കറ്റ്‌, സെവൻസ്‌, ഷട്ടിൽ എന്നിവയ്‌ക്ക്‌ ഉപയോഗിക്കാം. എൽഎസ്‌ജിഡിയാണ്‌ പ്രവൃത്തി നടത്തിയത്‌. കിടിലൻ കാട്ടിലങ്ങാടി കാട്ടിലങ്ങാടി സ്‌റ്റേഡിയത്തിൽനിന്ന്‌ കായിക മേഖലയുടെ ഉന്നതികളേറിയവർ ഏറെ. ശാലിയ തെരുവും ഗണപതി ക്ഷേത്രവും ചെറിയ അങ്ങാടിയും അതിനെ ചുറ്റിപ്പറ്റിയുള്ള ആളുകളുമുള്ള കാട്ടിലങ്ങാടിയിൽ പുതിയ താരങ്ങളെ ഒരുക്കാൻ അടിപൊളി സ്‌റ്റേഡിയമെത്തി. ഇരുവശങ്ങളിലും ഗ്യാലറി, പച്ചപ്പുല്ലുവിരിച്ച മൈതാനം, മനോഹരമാക്കിയ പാത കാട്ടിലങ്ങാടി സ്‌റ്റേഡിയം കാണാൻതന്നെ ഭംഗിയേറെ. കിഫ്‌ബി ഫണ്ടിൽ 10.5 കോടി രൂപ ചെലവിലാണ്‌ നിർമാണം. രണ്ട്‌ ചേഞ്ചിങ്‌ റൂം, ടോയ്‌ലറ്റ്‌ കോംപ്ലക്‌സ്‌, ഗ്യാലറിയോട്‌ ചേർന്ന്‌ ക്ലാസ്‌ മുറികൾ എന്നിവയുണ്ട്‌. മിനി ഒളിമ്പിക്‌സ്‌ മാനദണ്ഡമനുസരിച്ച്‌ നീന്തൽകുളവും. 115 മീറ്റർ നീളത്തിൽ സിന്തറ്റിക്‌ ട്രാക്‌ കൂടി ചേരുമ്പോൾ എല്ലാം കളർഫുൾ. ഭാവി ഫുട്‌ബോൾ താരങ്ങളെ വാർത്തെടുക്കാൻ മികച്ച പരിശീലനം ഒരുക്കാനും പദ്ധതിയുണ്ട്‌.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇