മുന്‍ മിസ് കേരളയും റണ്ണറപ്പും വാഹനപകടത്തിൽ മരിച്ചു
കൊച്ചി: എറണാകുളം വൈറ്റിലയിലുണ്ടായ അപകടത്തില്‍ മിസ് കേരളയും റണ്ണറപ്പും മരിച്ചു. 2019ലെ മിസ് കേരളയായിരുന്ന ആന്‍സി കബീര്‍,(25) 2019ലെ മിസ് കേരള റണ്ണറപ്പായിരുന്ന അഞ്ജന ഷാജന്‍ (26)എന്നിവരാണ് മരിച്ചത്.വൈറ്റില ഹോളിഡേ ഇന്നിന് മുന്നില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് അപകടമുണ്ടായത്. ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതാണ് അപകടകാരണമെന്നാണ് വ്യക്തമാകുന്നത്. ഇരുവരും സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. നാല് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നിലഗുരുതരമാണ്. ഇരുവരും എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ്.തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയാണ് അന്‍സി കബീര്‍. അഞ്ജന തൃശൂര്‍ സ്വദേശിനിയാണ്.