ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി, ഒയിസ്ക – മിൽമ ടോപ് ടീൻ മത്സരം

തിരൂർ: ആഗോള പരിസ്ഥിതി സംഘടനയായ ഒയിസ്ക ഇന്റർനാഷണലും മിൽമ കേരളയും ചേർന്ന് 8, 9, 10 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി സംസ്ഥാന തല എഴുത്തുപരീക്ഷ നടത്തുന്നു. സംസ്ഥാനത്തെ മികച്ച വിദ്യാർത്ഥികളെ കണ്ടെത്തുന്ന പരീക്ഷയുടെ സ്കൂൾതല മത്സരപരീക്ഷ സെപ്റ്റംബർ 21 ന് നടത്തും. തുടർന്ന് വിജയികളാകുന്ന വിദ്യാർത്ഥികൾക്കായി ചാപ്റ്റർതല മത്സരം, ജില്ലാതല മത്സരം എന്നിവ നടത്തും. സംസ്ഥാനതല മത്സരത്തിൽ വിജയികളാകുന്നവർക്ക് പുരസ്കാരങ്ങൾ നൽകും. ആദ്യഘട്ട മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള സ്കൂളുകളിലെ അധികൃതർ അതത് ഒയിസ്ക ചാപ്റ്ററുകളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ എണ്ണം അറിയിക്കേണ്ടതാണ് . കണക്ക്, സാമൂഹ്യ ശാസ്ത്രം, പരിസ്ഥിതി, പൊതു വിഷയങ്ങളടങ്ങിയവയായിരിക്കും ചോദ്യങ്ങൾ. തിരൂർ ചാപ്റ്റർ പ്രസിഡന്റ് കെകെ അബ്ദുൽ റസാഖ് ഹാജി, സെക്രട്ടറി ഷമീർ കളത്തിങ്കൽ, കോഡിനേറ്റർ വികെ നിസാം , മെജസ്റ്റിക്ക് അഹമ്മത്, അബ്ദുൽ കാദർ കൈനിക്കര സുനിൽ കാവുങ്ങൽ എന്നിവർ അറിയിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇