fbpx

ഫുഡ് സേഫ്റ്റി ക്യാമ്പ് സംഘടിപ്പിച്ചു,,

ചെറുമുക്ക് : ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയുടെ നേതൃത്വത്തിൽ ചെറുമുക്ക് ഐശ്വര്യ ക്ലബ്ബിന്റെയും ഗ്രന്ഥാലയത്തിന്റെയും തിരൂരങ്ങാടി ഐസിഡിഎസിന്റെയും സഹകരണത്തോടെ ചെറുമുക്ക് സലാമത്ത് നഗറിൽ ഫുഡ് സേഫ്റ്റി ക്യാമ്പ് സംഘടിപ്പിച്ചു,, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ടി സാജിത ഉദ്ഘാടനം ചെയ്തു, ചടങ്ങിൽ വാർഡ് അംഗം അരീക്കാട്ട് സൗദ മരക്കാരുകുട്ടി അധ്യക്ഷത വഹിച്ചു,,
ജനങ്ങളെ ഇത്തരം ബോധ്യവൽക്കരണം നടത്തുന്നതിലൂടെ അവരുടെ
ജീവിതശൈലി മാറ്റാനും, മാറരോഗതിൽ നിന്നും ജനങ്ങളെ രക്ഷപെടുത്താനുമെല്ലാം
ഇത്പോലെയുള്ള ക്യാമ്പുകൾ വലിയമുതൽക്കൂട്ടായി മറുമെന്നും, ഇത് സംഘടിപ്പിച്ച സംഘാടകരെ മുക്തകണ്ടം പ്രശംസിക്കുന്നുവെന്നും കെ ടി സാജിത ചടങ്ങിൽ അപ്രിപായപ്പെട്ടു,,
പോഷക സബുഷ്ടമായ ഭക്ഷണം കഴിക്കണമെന്നും ,അമിതമായ ഭക്ഷണ രീതി ഒഴിവാക്കി മിതമായ രീതിയിൽ ഭക്ഷിക്കണമെന്നും ,ഭക്ഷണം പാചകം ചെയുന്ന ആൾ വ്യക്തി സുചിതം നിർബന്ധമായും ശൂക്ഷിക്കണമെന്നും ,പാർസലായി പുറത്ത് നിന്ന് വാങ്ങുന്ന ഭക്ഷ്യവസ്തുക്കൾ കൂടുതൽ സമയം ശൂക്ഷിച്ച് വെക്കാതെ എത്രയും വ്യാഗം ഭക്ഷിക്കണമെന്നുമെല്ലാം
കൊണ്ടോട്ടി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ : കെ സി മുഹമ്മദ്‌ മുസ്തഫ ക്യാമ്പിൽ ക്ലാസ്സ് എടുത്കൊണ്ട് നിർദേശം നൽകി . ചടങ്ങിൽ ഐശ്വര്യ ക്ലബ്ബംഗങ്ങളായ ടി, സൽമാൻ, സി, ഫവാസ്, എം റസാക്ക്, വി, ജാബിർ, എ അമിർ, വി, ആശിക്ക്, കൂട്ടായ്മ അംഗങ്ങളായ വി പി കാദർ ഹാജി, ബഷീർ, പനക്കൽ,ഹനീഫ ചെറുമുക്ക്, പി കെ ഇസ്മായിൽ തുടങ്ങിയവർ പ്രസംഗിച്ചു, കൂട്ടായ്മ സെക്രട്ടറി മുസ്തഫ ചെറുമുക്ക് സ്വാഗതവും, എൻ പി അരുൺ നന്ദിയും പറഞ്ഞു,,

ഫോട്ടോ :ചെറുമുക്ക് സലാമത്ത്
നഗറിൽ വെച്ച് നടന്ന ഫുഡ് സേഫ്റ്റി ക്യാമ്പ് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ടി സാജിത ഉദ്ഘാടനം ചെയ്യുന്നു,