പിതാവിന്റെ പാത പിന്തുടർന്ന് റാഹിൽ സക്കീർ നേടിയ മെഡലിന് പത്തരമാറ്റ് തിളക്കം.


.തേഞ്ഞിപ്പലം: നിരവധി കായിക പ്രതിഭകളെ പിതാവ് വളർത്തിയെടുത്ത അതേ ട്രാക്കിൽ മകന് സ്വർണ്ണ തിളക്കം . കാലിക്കറ്റ് യൂണിവേഴ്സിറ്റി സി.എച്ച്. മുഹമ്മദ് കോയ സ്മാരക സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക് മീറ്റിലാണ് 1992 ൽ കോലാർ നാഷണൽ ഗെയിംസിൽ ലോംഗ് ജംബിൽ സ്വർണ തിളക്കത്തോടെ ചാമ്പ്യനായ ഇപ്പാൾ കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം ഡയറക്ടർ കൂടിയായ ഡോ: വി.പി. സക്കീർ ഹുസൈന്റെ മകൻ റാഹിൽ സക്കീറാണ് അണ്ടർ 20 വിഭാഗത്തിൽ 110 മീറ്റർ ഹാർഡിൽസിൽ സ്വർണ്ണമെഡലിൽ മുത്തമിട്ടത്. 14 . 81 സെക്കന്റിൽ ഫിനിഷ് ചെയ്താണ് റാഹിൽ സ്വർണ മെഡൽ നേടിയത്.റാഹിലിന്റെ ആദ്യ സ്വർണ നേട്ടമാണ് ഇത്. സംസഥാന ജൂനിയർ മീറ്റിൽ 100 മീറ്ററിൽ നേരത്തെ വെള്ളി നേടിയിരുന്നു. സംസ്ഥാന മീറ്റുകളിലേക്ക് ഒട്ടേറെ തവണ യോഗ്യത നേടിയിരുന്നെങ്കിലും കാലിനേറ്റ പരിക്ക് കാരണം പലതിൽ നിന്നും മാറി നിൽക്കുകയായിരുന്നു. കഴിഞ്ഞ തവണത്തെ സംസ്ഥാന സ്കൂൾ 110 മീറ്റർ ഹാർഡിൽസിൽ ഫൈനൽ റൗണ്ടിൽ എത്തിയിരുന്നെങ്കിലും കാലിലെ പരിക്ക് കാരണം പൂർത്തിയാക്കാൻ കഴിയാതെ പിൻമാറുകയായിരുന്നു.എട്ടാം ക്ലാസ് മുതൽ പ്ലസ് ടു വരെ ഐഡിയൽ സ്കൂൾ കടകശ്ശേരിയെ പ്രതിനിധീകരിച്ച റാഹിൽ സക്കീർ ഇപ്പോൾ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട ഒന്നാം വർഷ ബി.കോം.വിദ്യാർത്ഥിയാണ്. ഭാവിയിൽ പിതാവിന്റെ പാത പിന്തുടർന്ന് ലോംഗ് ജംബിൽ കൂടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് റാഹിലിന്റെ ആഗ്രഹം. തസ്‌ലീനയാണ് റാഹിലിന്റെ മാതാവ്.റിപ്പോർട്ട്:അഷ്റഫ് കളത്തിങ്ങൽ പാറ.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇