fbpx

മഹാപ്രളയം ‘2018’ ന്‍റെ ട്രയിലർ പുറത്തിറങ്ങി

2018ല്‍ കേരളം അതിജീവിച്ച മഹാപ്രളയം ആസ്പദമാക്കി ജൂഡ് ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 2018(2018- എവരിവൺ ഈസ് എ ഹീറോ). ചിത്രത്തിന്‍റെ ട്രയിലർ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. 2018 ലെ പ്രളയത്തിന്‍റെ ഭീകരത ചിത്രത്തിന്‍റെ ട്രയിലറിൽ കാണാൻ കഴിയും. പ്രളയ കാലത്ത് കേരളത്തിൽ നടന്ന രക്ഷാപ്രവർത്തനങ്ങളും ജീവിത സാഹചര്യങ്ങളും ട്രയിലറിൽ കാണ്ണാംപി.കെ പ്രൈം പ്രൊഡക്ഷന്റെയും കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളി, സി,കെ പദ്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, അജു വർഗീസ് , നരേൻ , ലാൽ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നോബിൻ പോള്‍ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ അഖിൽ ജോർജ്ജാണ് ഛായാഗ്രഹണം. ചമൻ ചാക്കോയാണ് എഡിറ്റിങ്ങ്. .